കോളയാട് ആര്യപ്പറമ്പിൽ ജാർഖണ്ഡ് സ്വദേശിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം; ഇന്ന് വിദഗ്ധ പരിശോധന

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




പേരാവൂർ: കോളയാട് ആര്യപ്പറമ്പിൽ ജാർഖണ്ഡ് സ്വദേശിനിയെ തൊഴിലിടത്തിന് സമീപത്തെ റൂമിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇന്ന് കൂടുതൽ വിദഗ്ധ പരിശോധന നടക്കും. കൊലപാതകമാണെന്ന സംശയത്തിൽ രണ്ട് ജാർഖണ്ഡ് സ്വദേശികളെ പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ജാർഖണ്ഡ് ഗുംല ജില്ലയിലെ ഗാഗ്ര സ്വദേശി പരേതനായ ലക്ഷ്മൺ ബറൈകിന്റെ മകൾ മമ്ത കുമാരിയെയാണ് (20) ആര്യപ്പറമ്പ് സെയ്ന്റ് മേരീസ് എസ്റ്റേറ്റിലെ താമസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മമ്തയുടെ മരണവുമായി ബന്ധപ്പെട്ട് ഒന്നിച്ചു കഴിയുന്ന സിക്കന്തറെന്ന യുവാവിനെയും സിക്കന്തറിന്റെ കൂടെ ജോലി ചെയ്യുന്ന മറ്റൊരാളെയുമാണ് പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha