സർക്കാർ ജോലിക്കായി ഇനി രാജ്യത്തുടനീളം പൊതുപരീക്ഷ : വിശദാംശങ്ങൾ പുറത്ത് വിട്ട് കേന്ദ്രമന്ത്രി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Wednesday, 7 July 2021

സർക്കാർ ജോലിക്കായി ഇനി രാജ്യത്തുടനീളം പൊതുപരീക്ഷ : വിശദാംശങ്ങൾ പുറത്ത് വിട്ട് കേന്ദ്രമന്ത്രിന്യൂഡൽഹി : സർക്കാർ ജോലിക്കായി ഇനി രാജ്യത്തുടനീളം പൊതുപരീക്ഷ. അടുത്ത വര്‍ഷം മുതല്‍ കോമണ്‍ എലിജിബിലിറ്റി ടെസ്റ്റ് (സിഇടി) രാജ്യത്തുടനീളം നടത്തുമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു.

റിക്രൂട്ട്മെന്റ് സുഗമമാക്കുന്നതിനാണ് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് മന്ത്രാലയം പൊതു പരീക്ഷ നടപ്പാക്കുന്നത്. യുവാക്കള്‍ക്കും വിദൂര പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും ഇത് ​ഗുണകരമാകുമെന്നും പേഴ്‌സണല്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്‌എസ്സി), റെയില്‍‌വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (ആര്‍‌ആര്‍‌ബി), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ‌ബി‌പി‌എസ്) എന്നിവയിലൂടെ നടത്തുന്ന സര്‍ക്കാര്‍ മേഖലയിലെ നിയമനങ്ങള്‍ക്കായി ഇനിമുതല്‍ എന്‍ ‌ആര്‍ ‌എ നടത്തുന്ന കോമണ്‍ എലിജിബിലിറ്റി ടെസ്റ്റിലൂടെ ഉദ്യോ​ഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ഓരോ ജില്ലയിലും കുറഞ്ഞത് ഒരു പരീക്ഷാകേന്ദ്രമെങ്കിലും ഉണ്ടായിരിക്കും. ഇത് വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സഹായകരമാവും. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ഐ‌ എ‌ എസ്) ഉദ്യോഗസ്ഥരുടെ സിവില്‍ ലിസ്റ്റ് 2021 ഇ – ബുക്ക് പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog