കൊടുവള്ളി സംഘം മാരക വേർഷൻ, അണിയറയിൽ കെ ബ്രദേഴ്സ്? കരിപ്പൂരിൽ ഇറങ്ങുന്ന യാത്രക്കാരെ തട്ടികൊണ്ട് പോകുന്ന സംഘം കൊടുവള്ളിയുടേത്, നിരവധി പരാതി. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 2 July 2021

കൊടുവള്ളി സംഘം മാരക വേർഷൻ, അണിയറയിൽ കെ ബ്രദേഴ്സ്? കരിപ്പൂരിൽ ഇറങ്ങുന്ന യാത്രക്കാരെ തട്ടികൊണ്ട് പോകുന്ന സംഘം കൊടുവള്ളിയുടേത്, നിരവധി പരാതി.

രാമനാട്ടുകര അപകടദിവസം ക്വട്ടേഷന്‍ സംഘം യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ് കവര്‍ന്നു

കോഴിക്കോട്: കരിപ്പുര്‍ സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡിലായ കൊടുവള്ളി ക്വട്ടേഷന്‍ സംഘത്തിനെതിരെ കൂടുതല്‍ പരാതി. കരിപ്പുര്‍ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ലഗേജ് കവര്‍ന്നുവെന്നാണ് പാലക്കാട് സ്വദേശിയുടെ പരാതി. 

രാമനാട്ടുകരയില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ട അതേദിവസമായിരുന്നു സംഭവം. ഫിജാസ്, ഷിഹാബ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയതെന്നും മര്‍ദിച്ച് ഫോണും പണവും കവര്‍ന്നതായും പരാതിയില്‍ പറയുന്നു. 

വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സംഭവം. ലഗേജ് കവര്‍ന്നതിനു ശേഷം പിന്നീട് തന്നെ ഒരു ഓട്ടോയില്‍ കയറ്റിവിട്ടുവെന്നും പരാതിക്കാരന്‍ പറയുന്നു. ഇവര്‍ നേരത്തേയും കരിപ്പുര്‍ വമാനത്താവളത്തിലിറങ്ങിയ യാത്രക്കാരെ തട്ടിക്കൊണ്ടുപോയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

പാലക്കാട് സ്വദേശിയുടെ പരാതിയില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. 


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog