കോവിഡ് വാക്സിൻ വിതരണം രാഷ്ട്രീയവത്ക്കരിക്കുന്നത് അവസാനിപ്പിക്കുക - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 11 July 2021

കോവിഡ് വാക്സിൻ വിതരണം രാഷ്ട്രീയവത്ക്കരിക്കുന്നത് അവസാനിപ്പിക്കുക

കോവിഡ് വാക്സിൻ വിതരണം രാഷ്ട്രീയവത്ക്കരിക്കുന്നത് അവസാനിപ്പിക്കുക,കോവിഡ് വാക്സിൻ വിതരണത്തിലെ പേരാവൂർ പഞ്ചായത്ത് അധികൃതരുടെ സ്വജനപക്ഷപാതം അവസാനിപ്പിക്കുക, ഉത്തരവാദിത്വം പഞ്ചായത്തിൻ്റെ കൈകളിൽ ഏൽപ്പിച്ച് നിസ്സംഗത പാലിക്കുന്ന പേരാവൂർ താലൂക്ക് ആശുപത്രി അധികൃതരുടെ നിലപാട് അവസാനിപ്പിക്കുക, അർഹരായ മുഴുവനാളുകൾക്കും വാക്സിൻ നൽകുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് മെംബർ ബൈജു വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പേരാവൂർ താലൂക്ക് ആശുപത്രി അധികൃതരെ ഉപരോധിച്ച് നിവേദനം നൽകി. നേതാക്കളായ സി.ജെ. മാത്യു, ജോണി ചിറമ്മൽ, തോമസ് പാറയ്ക്കൽ, ബെന്നി ചിറമ്മൽ, മാത്യു കൊട്ടംച്ചുരം എന്നിവർ സംബന്ധിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog