മോഷണ ശേഷം വീട്ടമ്മയുടെ അനു​​ഗ്രഹം വാങ്ങി നല്ലവനായ കളളൻ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 26 July 2021

മോഷണ ശേഷം വീട്ടമ്മയുടെ അനു​​ഗ്രഹം വാങ്ങി നല്ലവനായ കളളൻ


പത്തനംതിട്ട: ന്തളത്ത് മോഷണ ശേഷം ഗൃഹനാഥയുടെ കാൽ തൊട്ട് വന്ദിച്ച്അനു​ഗ്രഹം വാങ്ങി കളളൻ. ശേഷം കയ്യിൽ വേറേ പണമൊന്നുമില്ലെന്ന് പറഞ്ഞ വയോധികക്ക് ആയിരം രൂപ മടക്കി നൽകുകയും ചെയ്തു. പന്തളം കടയ്ക്കാട് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ ക്ഷേത്രത്തിലെ സദ്യയുടെ ആവശ്യത്തിന് വാഴയില ആവശ്യപ്പെട്ട് എത്തിയ സംഘം ശാന്തമ്മയെ കെട്ടിയിട്ടാണ് മൂന്നു പവൻ സ്വർണവും എണ്ണായിരം രൂപയും കൈക്കലാക്കിയത്. സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നു പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. നാട്ടുകാരനായ റാഷിക്കിനെ പിടികൂടി. ഇയാൾ റിമാൻഡിലാണ്. കൂട്ടുപ്രതിയെയും തൊണ്ടിമുതലും കണ്ടെത്താനായി അന്വേഷണം തുടരുകയാണ്. ഡിവൈഎഫ്‌ഐയുടെ ഉളമയിൽ യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു റാഷിഖ്. അതിഥിത്തൊഴിലാളിയുടെ പണം മോഷ്ട്ടിച്ച കേസിൽ ഉൾപ്പടെ അറസ്റ്റിലായതിനെ തുടർന്ന് രണ്ടു മാസം മുൻപ് സംഘടനയിൽ നിന്നു പുറത്താക്കിയിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog