സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുഞ്ഞിന്‍റെ ചികിത്സയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 7 July 2021

സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുഞ്ഞിന്‍റെ ചികിത്സയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു
സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച കുഞ്ഞിന്‍റെ ചികിത്സയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ഹൈക്കോടതിയില്‍ ഇക്കാര്യം സര്‍ക്കാര്‍ സത്യവാങ്മൂലം വഴി അറിയിച്ചു. കഴിഞ്ഞ ദിവസം ബോര്‍ഡിലേക്ക് വിദഗ്ദ്ധരുടെ പേരുകള്‍ സര്‍ക്കാര്‍ നല്‍കണമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ആറംഗ ബോര്‍ഡാണ് നിലവില്‍ വന്നത്.

കഴിഞ്ഞ ദിവസം വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിക്ക് മരുന്ന് നല്‍കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 16 മണിക്കൂറെങ്കിലും പുറത്തെടുത്ത് മാത്രമേ ചികിത്സ നടത്താനാകൂ എന്നും സര്‍ക്കാര്‍ നിലപാടറിയിച്ചു. കോഴിക്കോട് സ്വദേശി ആരിഫിന്റെ കുഞ്ഞിനാണ് ഞരമ്പുകളെയും പേശികളെയും ബാധിക്കുന്ന രോഗം വന്നത്. മരുന്നിന് വേണ്ടത് 16 കോടിയിലധികം രൂപയാണ്.
കേരളത്തിലെ ജനങ്ങളില്‍ നിന്ന് പൊതുധനസമാഹരണത്തിലൂടെ കണ്ണൂര്‍ മാട്ടൂലില്‍ ഈ അപൂര്‍വ രോഗം ബാധിച്ച മുഹമ്മദിന്റെ ചികിത്സയ്ക്കായി ആവശ്യമായിരുന്ന മുഴുവന്‍ പണവും ലഭിച്ചിരുന്നു. മരുന്നിനുള്ള തുക ലഭിച്ചതായി മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷയാണ് അറിയിച്ചത്. 18 കോടി രൂപയാണ് മുഹമ്മദിന് മരുന്നിനായി കണ്ടെത്തേണ്ടിയിരുന്നത്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog