ഗ്രേസ് മാർക്ക് നിർത്തലാക്കിയ സർക്കാർ നടപടി പിൻവലിക്കുക എം എസ് എഫ് നിവേദനം നൽകി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 3 July 2021

ഗ്രേസ് മാർക്ക് നിർത്തലാക്കിയ സർക്കാർ നടപടി പിൻവലിക്കുക എം എസ് എഫ് നിവേദനം നൽകി

ഇരിട്ടി : എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് നിർത്തലാക്കിയ നടപടി പിൻവലിക്കാൻ സർക്കാർ തയ്യാറാവണം. 
പ്രതിസന്ധി നിറഞ്ഞ ഈ കാലത്ത് വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ തീരുമാനങ്ങൾ എടുക്കുന്നതിന് പകരം നിരന്തരം വിദ്യാർത്ഥികളെ പ്രയാസത്തിലാക്കുന്ന ഇത്തരം ഉത്തരവുകളുമായി സർക്കാർ മുന്നോട്ട് പോവുന്നത് അംഗീകരിക്കാൻ കഴിയില്ല. 
ഗ്രേസ് മാർക്ക് നിർത്തലാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പിൻവലിക്കാൻ സർക്കാർ തലത്തിൽ ഇടപെടണമെന്ന് ആവിശ്യപ്പെട്ട് പേരാവൂർ നിയോജക മണ്ഡലം എം എൽ എ അഡ്വ:സണ്ണി ജോസഫിന് എം എസ് എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി നിവേദനം നൽകി.നിയോജക മണ്ഡലം പ്രസിഡന്റ്‌ റംഷാദ് കെ പി,സെക്രട്ടറി ഇ കെ ശഫാഫ്,ഷംസീർ, സിനാൻ ഒ, സാദിഖ് സി കെ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog