വൻ വാറ്റു കേന്ദ്രം കണ്ടെത്തി 610 ലിറ്റർ വാഷ് കണ്ടെടുത്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്പ്: സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ  എം. വി. അഷറഫിന്റെ നേതൃത്വത്തിൽ പന്നിയൂർ ചെറുകര ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ  ചാരായം വാറ്റുവാൻ പാകപ്പെടുത്തിയ 610 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. പന്നിയൂർ ചെറുകര ഭാഗങ്ങളിൽ വ്യാപകമായി ചാരായം വാറ്റി വിൽക്കുന്നെന്ന പരാതിയെ തുടർന്നാണ് റെയ്ഡ് നടത്തിയത്. കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ഷൈമ, മാതൃക കുടുംബശ്രീ പ്രസിഡന്റ്‌ സവിത, മാതൃക കുടുംബ ശ്രീ, ശ്രീ ശക്തി കുടുംബ ശ്രീ, ശ്രീദീപം കുടുംബ ശ്രീ, പൗർണമി കുടുംബ ശ്രീ  എന്നീ കുടുംബശ്രീ പ്രവർത്തകരെയും ചേർത്ത് ഈ  ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ്  നിരവധി പ്ലാസ്റ്റിക് ബാരലുകളിലായി വാറ്റാൻ പാകപ്പെടുത്തിയ വാഷ്  കണ്ടെത്തിയത് ചാരായം വാറ്റി മിനറൽ വാട്ടറിൻ്റെ കുപ്പികളിലാക്കി മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി വൻ വിലക്ക് വില്പന നടത്തുകയാണ് പതിവ്  പ്രതികളെ തിരിച്ചറിഞ്ഞതായും ഏതാനും ദിവസങ്ങിളിൽ അറസ്റ്റ് ചെയ്യൂമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു .പാർട്ടിയിൽ സി. ഇ. ഒ  വിനീഷ്,എക്സൈസ് ഡ്രൈവർ അജിത്ത് എന്നിവർ ഉണ്ടായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha