ഹിന്ദി അന്തർദേശീയ വെബിനാർ 23ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ്.എസ്. കോളേജ് ഹിന്ദി വകുപ്പ് നടത്തുന്ന അന്തർദേശീയ ഹിന്ദി വെബിനാർ 23 ന് ഉച്ചയ്ക്ക് 2.30ന് ഗൂഗിൾ മീറ്റിലൂടെ നടക്കും. അന്തരിച്ച ജ്ഞാനപീഠ ജേതാവും ഹിന്ദി കവിയുമായ കേദാർനാഥ് സിംഗിൻ്റെ കവിതകളെ പറ്റിയാണ്  ചർച്ച നടക്കുക. മഹാത്മാഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി യൂണിവേഴ്സിറ്റി വാർദ്ധയിലെ പ്രൊഫസർ ഡോ. കെ. കെ. സിംഗ് പരിപാടി ഉദ്ഘാടനം ചെയ്യും. ശ്രീലങ്കയിലെ രാഷ്ട്രഭാഷ പഠന പരിശീലന കേന്ദ്രം പ്രൊഫസർ ഡോ. എൽ.എം.രിദ്ധ്യ നിസാദിനി ലംസകാർ മുഖ്യാതിഥിയാകും. പ്രൊഫ. സന്ധ്യ സിംഗ്(ദില്ലി), ഡോ. എസ്.പത്മപ്രിയ(പുതുച്ചേരി), ഡോ. രാകേഷ് കുമാർ സിംഗ്(യു.പി.) എന്നിവർ പ്രബന്ധം അവതരിപ്പിക്കും. meet.google.com/xmq-ijrp-wpu എന്ന ലിങ്കിൽ പരിപാടി ലഭിക്കും. ബന്ധപ്പെടുക: 9497388529

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha