എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ 20 മൊബെെല്‍ ഫോണുകള്‍ വിതരണം ചെയ്തു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 3 July 2021

എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ 20 മൊബെെല്‍ ഫോണുകള്‍ വിതരണം ചെയ്തു.


പെരിങ്ങോം: ചെറുപുഴ, പെരിങ്ങോം - വയക്കര, എരമം, കാങ്കോല്‍ - ആലപ്പടമ്പ് പഞ്ചായത്തുകളിലെ നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലെെന്‍ പഠനസൗകര്യമൊരുക്കുന്നതിനായി മൊബെെല്‍ ഫോണുകള്‍ വിതരണം ചെയ്ത് എസ്.എഫ്.ഐ പെരിങ്ങോം ഏരിയാ കമ്മിറ്റി.ഏരിയയിലെ ആദ്യകാല SFI പ്രവർത്തകരിൽ നിന്നും പൂര്‍വകാല വിദ്യാർഥികളിൽ നിന്നും ശേഖരിച്ച *20* ഫോണുകളാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്തത്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ ഏരിയാ പരിധിയിലെ സ്കൂളുകളിലെ പ്രധാനധ്യാപകര്‍ക്കാണ് ഫോണ്‍ കെെമാറിയത്. വിതരണോദ്ഘാടനം ടി.ഐ. മധുസൂദനൻ എം.എല്‍.എ നിർവഹിച്ചു.ഏരിയാ പ്രസിഡന്റ് ജയേഷ് ടി.പി അധ്യക്ഷനായി.

കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ അംഗം  എം. രാഘവൻ, സിപിഐഎം പെരിങ്ങോം ഏരിയ കമ്മിറ്റി അംഗം പി. ശശിധരൻ, എസ്.എഫ്.ഐ കണ്ണൂർ ജില്ലാ ജോ. സെക്രട്ടറി എ. അഖിൽ, ജില്ലാ കമ്മിറ്റി അംഗം സേവ്യർ പോൾ, കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് അംഗം ശ്രീകുമാർ മാസ്റ്റർ, ഹരികൃഷ്ണൻ സി.വി, അനന്യ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി 
സി.വി വിഷ്ണു പ്രസാദ് സ്വാഗതം പറഞ്ഞു..

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog