104 ഇടങ്ങളില്‍ കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ വൈഫൈ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ:  ജില്ലയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കുന്നതി​ൻെറ ഭാഗമായി നെറ്റ്​വർക്ക്​ പ്രശ്​നം നേരിടുന്ന പട്ടികവര്‍ഗ കോളനികളില്‍ വൈഫൈ സൗകര്യമൊരുക്കാന്‍ ജില്ലാ പഞ്ചായത്ത്. 104 കേന്ദ്രങ്ങളില്‍ വൈഫൈ കണക്​ഷന്‍ ഏര്‍പ്പെടുത്താനാണ് പ്രസിഡൻറ്​ പി.പി. ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗത്തില്‍ തീരുമാനമായത്. പട്ടികവർഗ കോളനികളിൽ ഓൺലൈൻ പഠനത്തിന് പ്രയാസം നേരിടുന്ന സാഹചര്യത്തിലാണ് നടപടി. 

ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് പഠനോപകരണ വിതരണം ജില്ലയില്‍ പുരോഗമിക്കുകയാണ്. ജില്ലയിലെ അധ്യാപകര്‍ക്കായി പ്രശസ്​ത സര്‍വകലാശാലകളിലെ വിദഗ്​ധരെ ഉപയോഗപ്പെടുത്തി ഡിജിറ്റല്‍ പഠന സംവിധാനങ്ങളെക്കുറിച്ച് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കും. അടുത്തയാഴ്​ചയോടെ പരിശീലനം ആരംഭിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha