മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ സുധാകരൻ, പിണറായി കൊലകേസ് പ്രതി, ജനസംഘം പ്രവർത്തകൻ വാടിക്കൽ രാമകൃഷ്ണനെ വെട്ടികൊന്ന കേസിലാണ് പിണറായി വിജയനെതിരെ എഫ് ഐ ആർ ഇട്ടതെന്നും കെ സുധാകരൻ, സുധാകരനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപെട്ട് പരാതി, കൊണ്ടും കൊടുത്തും നേതാക്കന്മാർ വാക്ക്പോരിൽ കലങ്ങി കേരള രാഷ്ട്രീയം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ജനസംഘം പ്രവർത്തകൻ വാടിക്കൽ രാമകൃഷ്ണനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ പിണറായി ഒന്നാം പ്രതിയെന്ന് കെപിസിസി അധ്യക്ഷൻ കെസുധാകരൻ. എഫ്‌ഐആറിന്റ പകർപ്പ് പുറത്തുവിട്ടു.
കണ്ണൂരിലെ ആദ്യ രാഷ്ട്രീയ കൊലക്കേസാണ് വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകം. പിണറായി ആരാണെന്ന് കേരളത്തിലെ ജനങ്ങൾ വിലയിരുത്തുമെന്നും സർക്കാർ നേരിടുന്ന അഴിമതി കേസുകൾ മറയ്ക്കാനാണ് തനിക്ക് എതിരായ ആരോപണങ്ങളെന്നും കെ.സുധാകരൻ പറഞ്ഞു. 28 കോൺഗ്രസ് പ്രവർത്തകരെ സിപിഐഎമ്മുകാർ കൊലപ്പെടുത്തിയെന്ന് കെ സുധാകരൻ പറഞ്ഞു. തനിക്ക് നേരെ മൂന്ന് തവണ വധശ്രമമുണ്ടായെന്നും സിപിഐഎം ഭീഷണിയിലൂടെയാണ് താൻ വളർന്നു വന്നതെന്നും കെ സുധാകരൻ പറഞ്ഞു. കൊലക്കേസുകൾ തെളിയിച്ചാൽ താൻ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി.

പിണറായി വിജയൻ കൊടുവാൾ കൊണ്ട് വെട്ടിയിട്ടുണ്ടെന്ന് ഡിസിസി ജില്ലാ സെക്രട്ടറി കണ്ടോത്ത് ഗോപിയും വെളിപ്പെടുത്തി. കഴുത്തിനായിരുന്നു വെട്ടെന്നും, കഴുത്തിനുള്ള വെട്ട് കൈകൊണ്ട് തടഞ്ഞപ്പോൾ കൈയ്ക്ക് മുറിവ് സംഭവിച്ചുവെന്നും ഗോപി വ്യക്തമാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha