ടാക്സി തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 7 June 2021

ടാക്സി തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ഉളിക്കൽ: കൊറോണ വ്യാപന സാഹചര്യത്തിൽ ടാക്സി മേഖലയിലെ തൊഴിലാളികൾക്ക്  ഉണ്ടായിക്കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾക്കും,  വിഷമങ്ങൾക്കും സർക്കാർ  പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്  ഓൾ കേരള മഹീന്ദ്ര ജീറ്റോ മിനിവാൻ ഓർണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ രജിസ്‌ട്രേഡ് ഗ്രൂപ്പിന്റെ  നിവേദനം ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നതിന് വേണ്ടി ഇരിക്കൂർ നിയോജക മണ്ഡലം എം എൽ എ  അഡ്വ. സജീവ് ജോസഫിന് അസോസിയേഷൻ ഗ്രൂപ്പ് സെക്രട്ടറി ആർ പി റഫീഖ് ഉളിക്കൽ  കൈമാറി. 

ഗ്രൂപ്പിന്റെ ഇരിട്ടി മേഖലാ അഡ്മിൻ അജീഷ് കാലാങ്കിയും കൂടെയുണ്ടായിരുന്നു.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog