നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും; കേളകം പഞ്ചായത്തിൽ സേഫ്റ്റി കമ്മിറ്റി യോഗം ചേർന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 3 June 2021

നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും; കേളകം പഞ്ചായത്തിൽ സേഫ്റ്റി കമ്മിറ്റി യോഗം ചേർന്നുകേളകം: കേളകം പഞ്ചായത്ത്‌ സേഫ്റ്റി കമ്മിറ്റി യോഗം പ്രസിഡന്റ്‌ സി ടി അനീഷിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്നു. കോവിഡ് 19 മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു.

പഞ്ചായത്തിൽ കുറഞ്ഞു വന്ന കോവിഡ് കേസുകൾ രണ്ടു ദിവസമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ ലോക്‌ഡൗൺ അവസാനിക്കുന്നത് വരെ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ യോഗം തീരുമാനിച്ചു. സംസ്ഥാന സർക്കാർ ഇളവുകൾ നൽകിയ കടകളും, സ്ഥാപനങ്ങളും മാത്രമേ തുറന്നു പ്രവർത്തിക്കുവാൻ പാടുള്ളു. സർക്കാർ അനുവദിച്ച സമയവും കൃത്യമായി പാലിക്കണം. തുടർന്ന് സർക്കാർ നൽകുന്ന ഇളവുകൾ എല്ലാവർക്കും ബാധകമായിരിക്കും.
 
ഓൺലൈനായി ചേർന്ന യോഗത്തിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ തങ്കമ്മ മേലെകുറ്റ്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, മെമ്പർമാരായ ബിജു പൊരുമത്തറ, ജോണി പാമ്പാടി, പഞ്ചായത്ത്‌ സെക്രട്ടറി വിനോദ് കുമാർ, അസി സെക്രട്ടറി ജോഷ്വ,മെഡിക്കൽ ഓഫീസർ ഡോ :സുബിത് ഭാസ്‌കർ, സബ് ഇൻസ്‌പെക്ടർ കൃഷ്ണൻ, സെക്ടറൽ മജിസ്ട്രേറ്റ് സുനിൽ ജോർജ്ജ്, നോഡൽ ഓഫീസർ ആശ്വിനി, ഹെൽത്ത് ഇൻസ്‌പെക്ടർ പി ജി രാജീവ്‌,വ്യാപാരി നേതാക്കളായ ജോർജ്ജ് വാളുവെട്ടിക്കൽ, ജോസഫ് പാറക്കൽ തുടങ്ങിയവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog