ജൂണ്‍ അവസാനത്തോടെ അഴീക്കലിൽ ചരക്കുകപ്പല്‍ എത്തും; തുറമുഖ മന്ത്രി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 15 June 2021

ജൂണ്‍ അവസാനത്തോടെ അഴീക്കലിൽ ചരക്കുകപ്പല്‍ എത്തും; തുറമുഖ മന്ത്രി

കണ്ണൂര്‍: ജൂണ്‍ അവസാനത്തോടെ അഴീക്കല്‍ തുറമുഖത്ത് ചരക്കുകപ്പല്‍ എത്തുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. അഴീക്കല്‍ പോര്‍ട്ട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൂണ്‍ 20ന് കൊച്ചിയിലെത്തുന്ന കപ്പലാണ് അവിടെ നിന്ന് ബേപ്പൂര്‍ വഴി അഴീക്കലിലെത്തുക. അഴീക്കലിലേക്ക് ചരക്ക് സര്‍വിസ് നടത്തുന്നതിന് താല്‍പര്യമറിയിച്ച്‌ അഞ്ച് കമ്ബനികള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും അവരുമായി ചര്‍ച്ചകള്‍ നടത്തിവരുകയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യം ചരക്കുകപ്പലും തുടര്‍ന്ന് യാത്രാകപ്പലും അഴീക്കലില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. മികച്ച അന്താരാഷ്​ട്ര തുറമുഖമായി അഴീക്കലിനെ മാറ്റിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഇതിനായി കഴിഞ്ഞ സര്‍ക്കാര്‍ 3,600 കോടി രൂപ വകയിരുത്തി. കോവിഡ് പ്രതിസന്ധി കാരണം അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അല്‍പം മന്ദഗതിയിലാണെങ്കിലും അവ സജീവമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. തുറമുഖ വികസനത്തിനാവശ്യമായ കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്നതിന്​ നടപടി വേഗത്തിലാക്കും. ഒരു മാസത്തിനകം അഴീക്കലില്‍ കസ്​റ്റംസ് ഓഫിസ് സ്ഥാപിക്കും.

എമിഗ്രേഷന്‍ ഓഫിസ് തുടങ്ങുന്നതിനാവശ്യമായ നടപടി വേഗത്തിലാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ഡ്രഡ്​ജിങ്​ ചെയ്​ത മണല്‍ കടലിലേക്കുതന്നെ തള്ളുന്നതിനാല്‍ അവ വീണ്ടും ബാര്‍ജില്‍ തിരികെയെത്തുന്ന പ്രശ്​നം നിലവിലുണ്ട്. അത് പരിഹരിക്കുന്നതിന് മണല്‍ കരയിലേക്ക് മാറ്റാനും അനുയോജ്യമായ സ്ഥലത്ത് സൂക്ഷിക്കുന്നതിനുമുള്ള സാധ്യത ആരായണമെന്നും മന്ത്രി പറഞ്ഞു. കടലില്‍ നിന്നെടുക്കുന്ന മണല്‍ സംസ്‌കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്നകാര്യം പഞ്ചായത്തുമായി സംസാരിച്ചിട്ടുണ്ട്.

അക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കും. ഡ്രഡ്​ജിങ്​ യന്ത്രത്തി​ന്‍െറ തകരാറുകള്‍ പരിഹരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്​. അതിനായി മുംബൈയില്‍ നിന്ന് ടെക്​നീഷ്യന്മാരെ എത്തിച്ചതായും അദ്ദേഹം അറിയിച്ചു. പടം....പി. സന്ദീപ്​ അയച്ചിട്ടുണ്ട്​.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog