കുഴൽപ്പണ വിവാദം: കെ.സുരേന്ദ്രന് അശ്രദ്ധ പറ്റിയെന്ന് പാർട്ടി ദേശീയ നേതൃത്വത്തിന്റെ പ്രാഥമിക നിഗമനം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 6 June 2021

കുഴൽപ്പണ വിവാദം: കെ.സുരേന്ദ്രന് അശ്രദ്ധ പറ്റിയെന്ന് പാർട്ടി ദേശീയ നേതൃത്വത്തിന്റെ പ്രാഥമിക നിഗമനം 

കുഴൽപ്പണ വിഷയത്തിൽ കെ.സുരേന്ദ്രന് അശ്രദ്ധ സംഭവിച്ചതായി പാർട്ടി ദേശീയ നേതൃത്വത്തിന്റെ പ്രാഥമിക നിഗമനം. ലഭിച്ച പരാതികൾ പരിശോധിച്ച ശേഷമാണ് ദേശീയ നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ.

കുഴൽപണ ഇടപാടിലെ വീഴ്ചകൾ പാർട്ടി പ്രത്യേകം ചർച്ച ചെയ്യും. ഫോൺ രേഖകൾ അടക്കം പുറത്ത് വന്നത് രഷ്ട്രീയമായി തിരിച്ചടിയായെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. വിഷയം സർക്കാരിന്റെ കള്ളപ്പണവിരുദ്ധ പ്രതിഛായയ്ക്ക് മങ്ങൽ എൽപ്പിക്കുന്നതാണെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തി.

പണ ഇടപാടുകൾ സുരേന്ദ്രൻ നേരിട്ട് കൈകര്യം ചെയ്തത് ദേശീയ നേതൃത്വത്തിന്റെ അറിവില്ലാതെയാണെന്നും സംഘടനാ ജനറൽ സെക്രട്ടറിയെ പണം ഇടപാടുകൾ സമ്പന്ധിച്ച പ്രതിദിന വിവരങ്ങൾ അറിയിച്ചില്ലെന്നും നേതൃത്വം നിരീക്ഷിച്ചു. ഇതോടെ കെ.സുരേന്ദ്രൻ പ്രതിരോധത്തിലായിരിക്കുകയാണ്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog