ചിത്രരചനയിൽ കഴിവ്തെളിയിച്ച്... മുഹമ്മദ്‌ ഫർഹാൻ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 7 June 2021

ചിത്രരചനയിൽ കഴിവ്തെളിയിച്ച്... മുഹമ്മദ്‌ ഫർഹാൻ


കണ്ണൂർ :ചിത്രരചനയിൽ കഴിവ്തെളിയിച്ച് സ്കൂൾ വിദ്യാർത്ഥി  ശ്രദ്ധേയനാവുന്നു.
കണ്ണൂർ ജില്ലയിലെ കടമ്പൂർ പഞ്ചായത്തിലെ കാടാച്ചിറ കോട്ടൂരിലെ മുരിങ്ങോളി വീട്ടിൽ ഫർഹാനാണ് ചിത്രരചനകൊണ്ട് വേറിട്ടു നിൽക്കുന്നത്. മുണ്ടയോട്. എൽ.പി. സ്കൂൾ മൂന്നാംതരം വിദ്യാർത്ഥിയായ ഫർഹാൻ ഇതിനകം നിരവധി ചിത്രങ്ങൾ വരച്ചിട്ടുണ്ട്. വീട്ടിൽ വെറുതെയിരിക്കുന്ന സമയത്ത്‌ നോട്ട് പുസ്തകത്തിലെ പേജിൽ ചിത്രങ്ങൾ വരച്ചു കൂട്ടുന്നത് ഫർഹാന്റെ ഹോബിയാണ്.
പശുവും കിടാവും, ബീച്ച് സന്ദർശിക്കുന്ന കുടുംബം, വീടും പരിസരവും, പാടത്തിൽ വിത്തിടുന്ന കർഷക സ്ത്രീ, ലോക്ക് ഡൗണിൽ വീട്ടിലിരുന്നു താറാവിനെ പരിചരിക്കുന്ന ഗൃഹനാഥൻ, പരിസ്ഥിതി ദിന സന്ദേശം, ബർത്ത് ഡേ പാർട്ടി, തുടങ്ങി നിരവധി ചിത്രങ്ങൾ ഫർഹാൻവരച്ചിട്ടുണ്ട്,
ഈ കുഞ്ഞു ചിത്രകാരന്റെ കഴിവിന് എല്ലാവിധ പിന്തുണയും നൽകി വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് ഫിറോസും.മാതാവ് സുമയ്യയും കൂടെയുണ്ട്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog