നൂറും കടന്നു പെട്രോള്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തിരുവനന്തപുരംഃ കേരളത്തില്‍ സാധാരണ പെട്രോള്‍ ലിറ്ററിന് നൂറു രൂപയ്ക്കു മുകളിലെത്തി. തിരുവനന്തപുരം ജില്ലയിലെ പാറശാലയിലാണ് വില നൂറ് കടന്നത്. 100.04 രൂപയാണ് ഇന്നത്തെ വില. പെട്രോളിന് 26 പൈസയും ഡീസലിന് എട്ടു പൈസയും വര്‍ധിച്ചു. അതേ സമയം തലസ്ഥാനനഗരത്തില്‍ യഥാക്രമം 99.80, 95.62 രൂപയാണു വില. കൊച്ചിയില്‍ പെട്രോളിന് 97.98 രൂപയും ഡീസലിന് 93.10 രൂപയുമെത്തി.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കാത്ത സാഹചര്യത്തില്‍ വില ഇനിയും ഉയരും. ക്രൂഡ് ഓയിലിന്‍റെ വിലവര്‍ധനയാണു കാരണമായി പറയുന്നതെങ്കിലും എഴുപതു രൂപയോളം നികുതി ഇനത്തില്‍ നല്കേണ്ടി വരുന്നതിനാലാണ് വില ഇത്രയും ഉയര്‍ന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha