കൊളച്ചേരി,നാറാത്ത് പഞ്ചായത്തുകളിൽ; എസ് ഡിപി ഐ സ്ഥാപക ദിനം ആഘോഷിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 21 June 2021

കൊളച്ചേരി,നാറാത്ത് പഞ്ചായത്തുകളിൽ; എസ് ഡിപി ഐ സ്ഥാപക ദിനം ആഘോഷിച്ചു

നാറാത്ത്:-ജനകീയ രാഷ്ട്രീയത്തിന്റെ 12 വര്‍ഷങ്ങള്‍ എന്ന പ്രമേയത്തില്‍ എസ്ഡിപി ഐ സ്ഥാപക ദിനം നാറാത്ത്, കൊളച്ചേരി പഞ്ചായത്തുകളില്‍ വിപുലമായി സംഘടിപ്പിച്ചു.

 പതാക ഉയര്‍ത്തല്‍, മധുര പലഹാര വിതരണം, രക്തദാനം, ചികില്‍സാ സഹായം തുടങ്ങിയവയാണ് സ്ഥാപക ദിനാചരണവുമായി ബന്ധപ്പെട്ട് നടത്താന്‍ ആഹ്വാനം ചെയ്തത്. 

പാമ്പുരുത്തിയില്‍ എസ് ഡിപി ഐ പാമ്പുരുത്തി ബ്രാഞ്ച് പ്രസിഡന്റ് എം ഷൗക്കത്തലിയുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി. എം റാസിഖ്, കെ പി മുത്തലിബ്, ജാസിം പാറേത്ത് പങ്കെടുത്തു. 

നാറാത്ത് ബ്രാഞ്ചില്‍ അഴീക്കോട് മണ്ഡലം പ്രസിഡന്റ് മുസ്തഫ നാറാത്ത് പതാക ഉയര്‍ത്തി. പി പി ശിഹാബ്, ഷംസുദ്ദീന്‍, ശിഹാബ് ആലിങ്കീല്‍ പങ്കെടുത്തു. മടത്തില്‍ കൊവ്വല്‍ ബ്രാഞ്ചില്‍ പ്രസിഡന്റ് പി പി റാഫി പതാക ഉയര്‍ത്തി. അബ്ദുല്ല നാറാത്ത്, കെ കെ ഫര്‍ഹാന്‍, ഷമീര്‍, ജംഷീര്‍ എന്നിവര്‍ പങ്കെടുത്തു. 

കമ്പില്‍ ബ്രാഞ്ചില്‍ പ്രസിഡന്റ് മുനീര്‍ പതാകയുയര്‍ത്തി. കമറുദ്ദീന്‍, മൂസാന്‍, സുഹൈല്‍, മുസമ്മില്‍, അബു പങ്കെടുത്തു. 

കണ്ണാടിപ്പറമ്പില്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം ടി ഹനീഫ പതാകയുയര്‍ത്തി. സി അമീര്‍, അബ്ദുര്‍റഹ്മാന്‍ സംബന്ധിച്ചു. 

ചേലേരിയില്‍ ബ്രാഞ്ച് പ്രസിഡണ്ട് കുഞ്ഞിമൊയ്തീന്‍, ജാഫര്‍, നൗഫല്‍ എന്നിവരും മാലോട്ട് മുബീനും നേതൃത്വം നല്‍കി. 

ഇടതു-വലതു മുന്നണികളുടെ ധ്രുവീകരണ രാഷ്ട്രീയത്തിനും സംഘപരിവാരത്തിന്റെ ഉന്‍മൂലന രാഷ്ട്രീയത്തിനുമെതിരേ ജനകീയ ബദല്‍ എന്ന പ്രമേയത്തില്‍ രൂപം കൊണ്ട എസ് ഡിപി ഐ ജനകീയ രാഷ്ട്രീയത്തിന്റെ ഒരു വ്യാഴവട്ടം പിന്നിടുകയാണ്. രാജ്യം കൂടുതല്‍ ഫാഷിസ്റ്റുവല്‍ക്കരിക്കപ്പെടുന്ന ഇക്കാലത്ത് പരിമിതികളില്ലാത്ത ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ അനിവാര്യമാണെന്ന് എസ് ഡിപി ഐ സ്ഥാപകദിനത്തില്‍ നേതാക്കള്‍അഭ്യര്‍ത്ഥിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog