ഡി.ജി.പി പട്ടികയില്‍ ടോമിന്‍ തച്ചങ്കരി പുറത്ത് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 25 June 2021

ഡി.ജി.പി പട്ടികയില്‍ ടോമിന്‍ തച്ചങ്കരി പുറത്ത്


 

സംസ്ഥാനത്തെ പുതിയ ഡി.ജി.പി നിയമന പട്ടികയില്‍ നിന്ന് ടോമിന്‍ തച്ചങ്കരി പുറത്ത്. യു പി എസ് സി യോഗമാണ് തച്ചങ്കരിയെ ഒഴിവാക്കിയത്. സുദേഷ് കുമാര്‍, ബി സന്ധ്യ, അനില്‍കാന്ത് എന്നിവരെയാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍ ഡി.ജി.പി റാങ്കുള്ളത് സുദേഷ് കുമാറിനും സന്ധ്യക്കുമാണ്. അനില്‍കാന്തിന് എ ഡി ജി പി റാങ്കാണുള്ളത്.

സീനിയോറിറ്റിയിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അരുണ്‍കുമാര്‍ സിന്‍ഹ ഡി.ജി.പി സ്ഥാനത്തേക്ക് വരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതിനാല്‍ അദ്ദേഹത്തെ പട്ടികയില്‍ നിന്ന് ഒഴിവാക്കി.

ഈ മൂന്ന് പേരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറിന് നല്‍കും. ഇതില്‍ നിന്ന് ഒരാളെ ലോക്‌നാഥ് ബെഹ്‌റയുടെ പിന്‍ഗാമിയായി സംസ്ഥാന സര്‍ക്കാറിന് നിയമിക്കാം. ഡി ജി പി റാങ്കുള്ള സുദേഷ് കുമാറും സന്ധ്യയും വേണ്ടന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മാത്രമാണ് അനില്‍കാന്തിന് അവസരം ലഭിക്കുക

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog