ബിരിയാണി ചലഞ്ചുമായി നടുവനാട് മഹല്ല് കൂട്ടായ്മ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 20 June 2021

ബിരിയാണി ചലഞ്ചുമായി നടുവനാട് മഹല്ല് കൂട്ടായ്മ

ഇരിട്ടി : ബിരിയാണി ചലഞ്ചുമായി മഹല്ല് കൂട്ടായ്മ
നടുവനാട് മഹല്ല് കൂട്ടായ്മയാണ് പുതുതായി പണി കഴിപ്പിക്കുന്ന പള്ളികുളത്തിന് ധനശേഖരാണർത്ഥം ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്, ജൂൺ ഇരുപത്തിയെഴ് ഞായറാഴ്ചയാണ് ബിരിയാണി ചലഞ്ച്, നടുവനാടും പരിസരപ്രദേശങ്ങളിൽ ഉള്ളവർക്കും ബിരിയാണി ലഭ്യമാക്കി കൊണ്ട് ഒരു നാടിന് തന്നെ ഉപകാരമാകുന്ന  കുളം നിർമ്മാണം വിജയിപ്പിക്കാനാണ് ബിരിയാണിചലഞ്ച് സംഘടിപ്പിക്കുന്നത്. നിരവധി സാമൂഹിക കാരുണ്യപ്രവർത്തനം കൊണ്ട് ഇതിനോടം തന്നെ നടുവനാട് കൂട്ടായ്മ ശ്രദ്ധയാർജ്ജിച്ചിട്ടുണ്ട്.  വളർന്നു വരുന്ന തലമുറക്ക് നീന്തൽ പഠിപ്പിക്കാനും വരൾച്ച ഘട്ടത്തിൽ വെള്ളം എത്തിച്ചു നൽകാനുമാണ് കമ്മിറ്റിയുടെ ആദ്യ പരിഗണന.

കുളം നിർമിക്കാൻ ഇതിനോടം തന്നെ നാല് ലക്ഷത്തോളം രൂപ ചിലവായിട്ടുണ്ട്. നിലവിൽ കുളത്തിന്റെ പണി പൂർത്തിയായെങ്കിലും മറ്റു അനുബന്ധ പണികൾക്ക് സാമ്പത്തികം തികയ്ക്കാൻ ആണ് കൂട്ടായ്മ ബിരിയാണിചലഞ്ച് നടത്തുന്നത്.
NEWS DESK
കണ്ണൂർ 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog