കണിച്ചാർ ചെങ്ങോത്ത് പിഞ്ചു കുഞ്ഞിന് രണ്ടാനച്ഛൻ്റെ ക്രൂര മർദ്ദനം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 13 June 2021

കണിച്ചാർ ചെങ്ങോത്ത് പിഞ്ചു കുഞ്ഞിന് രണ്ടാനച്ഛൻ്റെ ക്രൂര മർദ്ദനം


 

കണിച്ചാർ : ചെങ്ങോത്ത് ഒരു വയസുള്ള കുട്ടിക്ക് രണ്ടാനച്ചന്റെ ക്രൂര മർദ്ദനം. തലക്കും മുഖത്തും പരുക്കേറ്റ കുട്ടിയെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജാസ്പത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.
ചെങ്ങോത്തെ വെട്ടിയത്ത് രമ്യയുടെ മകൾ അഞ്ജനയെയാണ് (ഒരു വയസ്) രണ്ടാനച്ഛനായ പാലുകാച്ചി സ്വദേശി രതീഷ് (41) ക്രൂരമായി മർദ്ദിച്ചത്. പരിക്കേറ്റ കുട്ടിയെ രാത്രി പത്ത് മണിയോടെ പേരാവൂർ താലൂക്കാസ്പത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം കണ്ണൂർ ഗവ: മെഡിക്കൽ കോളേജാസ്പത്രിയിൽ പ്രവേശിപ്പിച്ചു.

കേളകം പോലീസ് കേസ് രജിസ്ട്രർ ചെയ്ത് അന്വേഷണം തുടങ്ങി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog