വ്യാപാരികൾ പ്രതിഷേധ ധർണ നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 14 June 2021

വ്യാപാരികൾ പ്രതിഷേധ ധർണ നടത്തി


         കോവിഡ് കാലത്ത് വ്യാപാരികൾ അനുഭവിക്കുന്ന ദുരിതങ്ങളും പ്രയാസങ്ങളും  ഉത്തരവാദപ്പെട്ട  അധികാരികളുടെയും സർക്കാരിനെയും  നിവേദനങ്ങൾ നൽകിയും നേരിട്ട് പരാതികൾ സമർപ്പിച്ചിട്ടും സർക്കാറിൻറെ ഭാഗത്തുനിന്ന് അനുകൂലമായ ഒരു തീരുമാനവും  ഇതുവരെ വന്നില്ല വ്യാപാരികളെ സംബന്ധിച്ചിടത്തോളം നിലനിൽപ്പും ഉപജീവനവും അതി ജീവിക്കാൻ പറ്റാത്ത ഈ അവസ്ഥയിൽ പ്രത്യക്ഷ സമരം നടത്തേണ്ട സാഹചര്യം വന്നിരിക്കുകയാണ് കാരണം ഓൺലൈൻ വ്യാപാരികൾക്ക്  ഒരു നീതി ചെറുകിടക്കാർക്കും മറ്റു വ്യാപാരികൾക്കും മറ്റൊരു  മറ്റൊരു നീതി.  കൂടാതെ ഇനിയങ്ങോട്ട് വ്യാപാരം നടത്തുന്ന വ്യാപാരികൾക്ക് ഒരുപാട് പ്രതിസന്ധികൾ ഉണ്ട്  കോവിഡ്  കാലത്ത്  സമയബന്ധിതമയി മാനദണ്ഡം പാലിച്ചു  മുഴുവൻ  വ്യാപാരസ്ഥാപനങ്ങളും തുറക്കുക,  പലിശരഹിത വ വായ്പ നൽകുക, അനധികൃത  വഴിയോര വാണിഭം നിർത്തലാക്കുകയും ഇതൊക്കെ പരിഹരിച്ച് തരാൻ സർക്കാർ മുന്നോട്ടുവന്നു വ്യാപാരികൾക്ക് സാമ്പത്തിക പാക്കേജുകൾ അടക്കം അനുവദിച്ചു തരണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തളിപ്പറമ്പ് മർച്ചൻസ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ സമരം നടത്തി വ്യാപാരഭവൻ മുന്നിലും  തുറക്കാൻ അനുമതിയുള്ള വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിലും വീട്ടുപടിക്കലിലും പ്ലക്കാർഡ് പിടിച്ചു കൊണ്ടാണ് പ്രതിഷേധം നടത്തിയത്.    വ്യാപാര ഭവന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ സമരം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. എസ്.റിയാസ് ഉദ്ഘാടനം ചെയ്തു തളിപ്പറമ്പ്  മെർചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി.താജുദ്ദീൻ അധ്യക്ഷത വഹിച്ചു  സെക്രട്ടറിമാരായ സി.പി ഷൗക്കത്തലി ഫൺ സിറ്റി,  കെ.വി. ഇബ്രാഹിംകുട്ടി, സെക്രട്ടറിയേറ്റ് മെമ്പർമാരായ പി.സിദ്ദിഖ്, അബ്ദുറഹിമാൻ അക്കായി എന്നിവർ നേതൃത്വം നൽകി തളിപ്പറമ്പ് മെർചന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് എം.എ .മുനീർ സ്വാഗതവും ട്രഷറർ ടി.ജയരാജ് നന്ദിയും പറഞ്ഞു*

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog