വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റ് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



 

പേരാവൂര്‍:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു.

എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക,വ്യാപാരികളെയും തൊഴിലാളികളെയും ജീവിക്കാന്‍ അനുവദിക്കുക,അടച്ചുപൂട്ടിയ കാലത്തെ വാടക ഒഴിവാക്കുക,വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുകൊണ്ടുള്ള കോവിഡ് പ്രതിരോധം അവസാനിപ്പിക്കുക,സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ കട പരിശോധന അവസാനിപ്പിക്കുക,വ്യാപാരികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു നില്‍പ്പ് സമരം നടത്തിയത്. ജില്ലാ സെക്രട്ടറി എ സുധാകരന്‍ സമരം ഉദ്ഘാടനം ചെയ്തു . പി അബ്ദുള്ള അധ്യക്ഷത വഹിച്ചു. പുരുഷോത്തമന്‍,കെ കെ രാമചന്ദ്രന്‍,മനോജ് താഴെപുര, രാജന്‍ ഫെമിന,മാത്യു,ജോണി, എം ജെ വര്‍ഗീസ് ,ത ങ്കശ്യാം എന്നിവര്‍ നേതൃത്വം നല്‍കി .മൂന്ന് ദിവസം സമരം തുടരുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha