ഓൺലൈൻ വിദ്യാഭ്യാസം വിലയിരുത്താൻ ഇരിക്കൂർ മണ്ഡലത്തിലെ പ്രധാനധ്യാപകരുടെ യോഗം ഇന്ന് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 18 June 2021

ഓൺലൈൻ വിദ്യാഭ്യാസം വിലയിരുത്താൻ ഇരിക്കൂർ മണ്ഡലത്തിലെ പ്രധാനധ്യാപകരുടെ യോഗം ഇന്ന്പയ്യാവൂർ: ഓൺലൈൻ പഠന പ്രവർത്തനങ്ങൾ ആരംഭിച്ച ഇരിക്കൂർ മണ്ഡലത്തിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളും, പഠന പ്രവർത്തനങ്ങളും ചർച്ച ചെയ്യാൻ അഡ്വ. സജീവ് ജോസഫ് എം എൽ എ വിളിച്ച പ്രധാനധ്യാപകരുടെ യോഗം  നാളെ  (19 /06/2021 ശനിയാഴ്ച) ഉച്ചക്ക് 2 മണിക്ക് ചേരും.
ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ചേരുന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷർ, പി ടി എ പ്രസിഡന്റുമാർ, സ്കൂൾ മാനേജർമാർ, എ ഇ ഒ മാർ തുടങ്ങിയവരും പങ്കെടുക്കും.ഓൺലൈൻ പഠനത്തിന് മൊബൈൽ - ടി വി തുടങ്ങിയവയുടെ കുറവ് നികത്താൻ ആവശ്യമായ പരിഹാര നടപടികൾക്ക് യോഗം രൂപം നൽകും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog