കണ്ണൂർ കുറുമാത്തൂർ കടവിൽ തോണി മറിഞ്ഞു വിദ്യാർത്ഥി മരിച്ചു കണ്ണൂർ: കണ്ണൂർ കുറുമാത്തൂർ കടവിൽ തോണി മറിഞ്ഞു വിദ്യാർത്ഥി മരിച്ചു. തൃശൂർ കുന്നംകുളം സ്വദേശി ഇർഫാദ് ആണ് മരിച്ചത്. 21 വയസായിരുന്നു. അപകടത്തിൽപ്പെട്ട മറ്റു മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. കുറുമത്തൂർ ചൊരുക്കളയിലെ സുഹൃത്തിന്റെ വീട്ടിൽ സന്ദർശത്തിനെത്തിയതായിരുന്നു ഇർഫാദ്. മംഗലാപുരത്തു യെനെപ്പോയ മെഡിക്കൽ കോളജ് വിദ്യാർത്ഥിയാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു