കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ പശുവിന് പേയിളകി:യാത്രക്കാർ ഭീതിയിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 22 June 2021

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ പശുവിന് പേയിളകി:യാത്രക്കാർ ഭീതിയിൽ

കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ അലഞ്ഞു തിരിയുന്ന പശുവിന് പേയിളകിയത് യാത്രക്കാരിൽ ഭീതി പരത്തുന്നു.
കഴിഞ്ഞ ദിവസമാണ് റെയിൽവെ സ്റ്റേഷൻ പരിസരത്ത് അലഞ്ഞു തിരിയുന്ന തെരുവു പശുക്കളിലൊന്നാണ് അക്രമാസക്തമായത്.ഇതിൻ്റെ വായയിൽ തിന്നും ഉമിനീര് പടരുന്നുണ്ടായിരുന്നു. അക്രമാസക്തമായ പശു മറ്റു പശുക്കളെ കുത്തി പരുക്കേൽപ്പിക്കുകയും റെയിൽവെ സ്റ്റേഷൻ പരിസരത്ത് ഓടി നടന്ന് യാത്രക്കാരെ കുത്തി പരി ക്കേൽപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് റെയിൽവെ പൊലിസ് പശുവിനെ മണിക്കൂറുകളുടെ ശ്രമഫലമായി സാഹസികമായി പിടിച്ചുകെട്ടിയത്. വായയിൽ നിന്നും മുക്കിൽ നിന്നും സ്രവമൊലിപിക്കുന്ന അവസ്ഥയിലായിരുന്നു പശു. ഒടുവിൽ മൃഗസംരക്ഷണ വകുപ്പ് അധികൃതരെ അറിയിച്ചതിനെ തുടർന്ന് ഡോക്ടർമാരെത്തുകയും പശുവിന് പേയിളകിയ താണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.ഇതിനു ശേഷം പശുവിനെ ദയാവധത്തിന് വിധേയമാക്കിയില്ലെങ്കിൽ അപകടകരമാവുമെന്ന് ഇവർ ചുണ്ടിക്കാട്ടി. എന്നാൽ പശുവിനെ മറവ് ചെയ്യാനുള്ള സ്ഥലം റെയിൽവെ കണ്ടെത്തുകയാണെങ്കിൽ ദയാവധം നടത്താമെന്ന് ഡോക്ടർമാർ പറയുന്നുണ്ടെങ്കിലും റെയിൽവേ ആരോഗ്യ വകുപ്പ് ഇതുവരെ മറുപടി നൽകിയിട്ടില്ല. റെയിൽവേ സ്റ്റേഷൻ്റെ പരിസരത്താണ് ഇപ്പോൾ പശുവിനെ കെട്ടിയിട്ടുള്ളത്.അപകടകരമായ അവസ്ഥയിലാണ് ഇപ്പോൾ പശു.ഉടൻ ദയാവധത്തിന് ഇരയാക്കിയില്ലെങ്കിൽ സ്ഥിതി വഷളാകുമെന്നാണ് യാത്രക്കാർ പറയുന്നത്. കണ്ണുർ നഗരത്തിൽ നിരവധി പശുക്കളാണ് അലഞ്ഞു തിരിയുന്നത്. മറ്റുള്ളവയ്ക്കും പേയിളകിയിട്ടുണ്ടോയെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. റെയിൽവെ പൊലിസ് സേനാംഗങ്ങളുടെ ക്വാർട്ടേഴ്സും പാർസൽ സർവീസും ഇതിനടുത്താണ്. അതു കൊണ്ടു തന്നെ ഇവിടെ കെട്ടിയിടാനാവില്ലെന്നാണ് യാത്രക്കാർ പറയുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog