കലാങ്കിയിൽ വീണ്ടും ക്വട്ടേഷൻ സംഘം സജീവം..മാലിന്യം പറമ്പിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ മൂന്ന് ചെറുപ്പക്കാർക്ക് പരിക്ക്. ആക്രമണം മുൻപത്തെ കേസുമായി ബന്ധപെട്ടന്നു സൂചന..

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

സംഘർഷം . പോലീസ് കേസെടുത്തു
മാട്ടറ :മാലിന്യം പറമ്പിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ മൂന്ന് ചെറുപ്പക്കാർക്ക് പരിക്ക്. വട്ടിയാംതോടിനടുത്ത് മാട്ടറ സ്വദേശിയായ ജോസഫിന്റെ സ്ഥലത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടാവുകയും ഉളിക്കലിൽ ഐഡിയൽ ഫെറോസ്ലാബ് കമ്പിനി നടത്തുന്ന കാലാങ്കി സ്വദേശി മനു വേങ്ങലപ്പള്ളിയുമായാണ് തർക്കം ഉണ്ടായത്. തർക്കം ചർച്ച ചെയ്ത് പരിഹരിക്കുന്നതിനിടെ മനു വിളിച്ചു വരുത്തിയ ഇരുപത്തഞ്ചോളം പേര് ചേർന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന സ്ഥലമുടമ ജോസഫ് കെ ആർ, ജോബിൻ യു ഡി, അനീഷ്‌ ജോസഫ് എന്നിവരെ ഐഡിയൽ ഫെറോ സ്ലാബിലെ ജീവനക്കാരായ പ്രിയേഷ്,സന്ദീപ്, ഉടമ മനു എന്നിവരുടെ നേതൃത്വത്തിൽ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ജോസഫ്നെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേര് ഇരിട്ടി ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടി.
      മുമ്പ് തങ്ങളുടെ സമാന ഫീൽഡിൽ മറ്റൊരു കമ്പിനി തുടങ്ങി എന്ന കാരണത്താൽ ഷൈൻ എന്ന യുവാവിനെ കൊട്ടെഷൻ സംഘത്തെ ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ റിമാൻഡിൽ ആയിരുന്നവരാണ് മനു, പ്രിയേഷ് എന്നിവർ. ആ കേസ് ഇപ്പോളും കോടതിയിലാണ്.
    ഉളിക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

1 Comments

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

  1. നിസ്സാരകാര്യങ്ങൾക്ക് കൊട്ടേഷൻ കാരെ ആശ്രയിക്കുന്ന ഇവർ വളർന്നു പൊന്തുന്നത് നാടിനു തന്നെ ആപത്താണ് ആണ് ആണ്

    ReplyDelete

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha