ഡിജിറ്റൽ പഠനോപകരണ വിതരണം നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog


Wednesday, 30 June 2021

ഡിജിറ്റൽ പഠനോപകരണ വിതരണം നടത്തി

പെരുവളത്ത് പറമ്പ് റഹ്മാനിയ ഓർഫനേജ് എ. എൽ. പി സ്കൂളിൽ ഓൺലൈൻ പഠന പ്രയാസം അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വിതരണം സംഘടിപ്പിച്ചു. വാർഡ് മെമ്പർ സുലൈഖ ടീച്ചറുടെ വകയുള്ള മൊബൈൽ ഫോണുകൾ ടീച്ചർ ഹെഡ്മാസ്റ്റർ മജീദ് മാസ്റ്ററെ ഏൽപ്പിച്ചു. സ്റ്റാഫ് കൗണ്സിലിന്റെ വകയുള്ള മൈബൈൽ ഫോണുകൾ നോഡൽ ഓഫീസർ ഹാരിസ് മാസ്റ്റർ ഹെഡ് മാസ്റ്റർക്ക് നൽകി. മൊബൈൽ ഫോണുകൾ നിർധരരായ വിദ്യാര്തഥികളുടെ രക്ഷിതാക്കൾക്ക് കൈ മാറി..ചടങ്ങിൽ പി. ടി. എ പ്രസിഡന്റ് കെഎം ഹംസ അധ്യക്ഷത വഹിച്ചു. കെപി അബ്ദുൽ അസീസ് മാസ്റ്റർ ഉത്ഘാടനം ചെയ്തു. കെ അബ്ദുൽ സലാം ഹാജി. കെ വി അബ്ദുൽ കാദർ. എസ് ആർ ജി കൺവീനർ നൗഷാദ് മാസ്റ്റർ, ഷാന ടീച്ചർ, റൈസ്‌മ ടീച്ചർ, ഫസീല ടീച്ചർ, ഹിജാസ് മസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.. അബ്ദുൽ മജീദ് മാസ്റ്റർ സ്വാഗതവും ഗോകുൽ മാസ്റ്റർ നന്ദിയും പറഞ്ഞു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog