അഴിമതി നടത്തിയത് താനല്ല അന്നത്തെ മന്ത്രിയും ഉദ്യോഗസ്ഥരുമെന്ന് അബ്ദുള്ളക്കുട്ടി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 4 June 2021

അഴിമതി നടത്തിയത് താനല്ല അന്നത്തെ മന്ത്രിയും ഉദ്യോഗസ്ഥരുമെന്ന് അബ്ദുള്ളക്കുട്ടികണ്ണൂർ: കണ്ണുർ കോട്ടയിൽ ലൈറ്റ് ആൻഡ് ഷോ നടപ്പിലാക്കുന്നതിൻ്റെ മറവിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് എ.പി.അബ്ദുള്ളക്കുട്ടി മുൻ എം.എൽ.എയെന്ന നിലയിൽ താനാണ് ഇതിന് പ്രൊപ്പോസൽ നൽകിയതെങ്കിലും മറ്റു കാര്യങ്ങൾ അറിയില്ല. അന്നത്തെ ടൂറിസം വകുപ്പ് മന്ത്രിയും വകുപ്പ് ഉദ്യോഗസ്ഥരുമാണ് അഴിമതിക്ക് ചുക്കാൻ പിടിച്ചത് ഏതോ ഒരു തട്ടിക്കൂട്ട് ഇവൻ്റ് മാനേജ്മെൻ്റ് കമ്പിനിയെയാണ് അവർ പദ്ധതി നടത്തുന്നതിനായി ഏൽപ്പിച്ചത്.പിന്നീട് അവർ സാധനങ്ങളടക്കമെടുത്ത് മുങ്ങുകയായിരുന്നു. ഇതു സംബന്ധിച്ച് നേരത്തെ അന്വേഷണം നടക്കേണ്ടതായിരുന്നു അഴിമതിയെന്നു പറഞ്ഞാൽ പോര തീവെട്ടിക്കൊള്ളയാണ് അവർ നടത്തിയത്. എല്ലാവർക്കും അറിയുന്നതു പോലെ വളരെ നന്നായാണ് ലൈറ്റ് ആൻഡ് ഷോയുടെ ഉദ്ഘാടനം നടന്നത്. മമ്മൂട്ടിയുടെയും കാവ്യാ മാധവൻ്റെയുമൊക്കെ ശബ്ദം ഉപയോഗിച്ചുള്ള പരിപാടിയായിരുന്നു അത്.പിന്നീടത് കാലക്രമേണ നിലയ്ക്കുകയായിരുന്നു. സർക്കാർ പണം നഷ്ടപ്പെട്ട തി നെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും താൻ തെറ്റുകാരനാണെങ്കിൽ ഏതു ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. പദ്ധതി നിലച്ച സമയത്ത് അന്നത്തെ കലക്ടറടക്കമുള്ളവരോട് ഈക്കാര്യം പറഞ്ഞിരുന്നുവെന്നും എന്നാൽ ആരും നടപടിയെടുക്കാൻ തയ്യാറായില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ലൈറ്റ് ആൻഡ് ഷോ പദ്ധതി ഉദ്ഘാടനം ചെയ്തത്. പദ്ധതിയുടെ പ്രൊപ്പൊ സത് കൊടുക്കുക മാത്രമേ താൻ ചെയ്തിട്ടുള്ളു. ഇത്തരം പദ്ധതികൾ നിർവഹിക്കുന്നതിനുള്ള പണം എം.എൽ.എയുടെ കൈവശം കൂടിയല്ല പോകുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് എൻ.ഹരിദാസും അബ്ദുള്ളക്കുട്ടിയുടെ കൂടെയുണ്ടായിരുന്നു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog