വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന കേസ്; സി.പി.എം. നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 26 June 2021

വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്ന കേസ്; സി.പി.എം. നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിവടകര: വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പ്രതികളായ വടകരയിലെ സി.പി.എം. നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മുളയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജ്, ഡി.വൈ.എഫ്‌.ഐ. ബ്ലോക്ക് കമ്മിറ്റി അംഗം ലിജീഷ് എന്നിവരെയാണ് പുറത്താക്കിയത്. ഇരുവരെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കിയതായാണ് സി.പി.എം. നേതൃത്വം അറിയിച്ചത്. 

വടകര സ്വദേശിയായ വീട്ടമ്മയാണ് വടകര പൊലീസില്‍ പരാതി നല്‍കിയത്. മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ആളില്ലാത്ത സമയം രാത്രി പതിനൊന്ന് മണിയോടെ വീടിന്റെ കതക് തള്ളിതുറന്ന് അകത്തുകയറിയ ബാബുരാജ് വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. ഇതിന് ശേഷവും മൂന്നു തവണ ഇത്തരത്തില്‍ പീഡനം തുടര്‍ന്നു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ. നേതാവ് ലിജീഷിനോട് ഇക്കാര്യം പറയുകയും ഇയാളും വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. നിരന്തരം ഇവരുടെ ഭീഷണി തുടര്‍ന്നതോടെ വീട്ടമ്മ ഇക്കാര്യം ഭര്‍ത്താവിനെ അറിയിച്ചു. തുടര്‍ന്നാണ് ഇവര്‍ വടകര പൊലീസില്‍ പരാതി നല്‍കിയത്.

വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പ്രതികള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു. രണ്ടുപേരും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog