ഓൺലൈൻ പഠനത്തിന് ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ മൊബൈൽഫോൺ ലൈബ്രറി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Saturday, 26 June 2021

ഓൺലൈൻ പഠനത്തിന് ചൊവ്വ ഹയർ സെക്കൻഡറി സ്കൂളിൽ മൊബൈൽഫോൺ ലൈബ്രറി

കണ്ണൂർ: ഓൺലൈൻ പഠന സഹായത്തിന് നൂതന ശ്രമവുമായി ചൊവ്വ ഹയർ സെക്കൻഡറി സ്കൂൾ . കൊറോണയുണ്ടാക്കിയ പ്രതിസന്ധിഘട്ടത്തിൽ വിദ്യാർഥികളെ കൂടുതൽ സക്രിയമാക്കുന്നതിന് മൊബൈൽഫോൺ ലൈബ്രറി ആരംഭിച്ചു. ലൈബ്രറിയുടെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു. ഹെഡ്മാസ്റ്റർ കെ കെ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ സി എം പത്മജ ആശംസിച്ചു. ഇ. മിനി സ്വാഗതവും ടി കെ റൂബി നന്ദിയും പറഞ്ഞു.
300 വിദ്യാർഥികൾക്കാണ് സ്മാർട്ട് ഫോൺ ഇല്ലാതിരുന്നത്. വിവിധ സംഘടനകളുടെയും വ്യക്തികളുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായി 200 വിദ്യാർത്ഥികളിൽ സഹായം എത്തിച്ചു. 45 വിദ്യാർഥികൾക്ക് സോയാ ചാരിറ്റബിൾ ട്രസ്റ്റ് മൊബൈൽ ഫോൺ നൽകി. കോർപ്പറേഷൻ കൗൺസിലർ സി എം പത്മജ ലൈബ്രറിയിലേക്ക് രണ്ട് ഫോണുകൾ നൽകി.

 പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും വിവിധ സ്ഥാപനങ്ങളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നുവെന്നും മുഴുവൻ വിദ്യാർഥികളിലും ചുരുങ്ങിയ ദിവസം കൊണ്ട് മൊബൈൽ ഫോൺ എത്തിക്കാൻ കഴിയുന്നതോടെ മൊബൈൽഫോൺ ലൈബ്രറി പ്രവർത്തനം സജീവമാകുമെന്നും ഹെഡ്മാസ്റ്റർ കെ കെ വിനോദ് കുമാർ അറിയിച്ചു.

മൊബൈൽ ഫോണുകൾ നൽകിക്കൊണ്ട് ലൈബ്രറിയുടെ പ്രവർത്തനവുമായി സഹകരിക്കാൻ താല്പര്യമുള്ള വ്യക്തികൾക്കും സന്നദ്ധ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ഹെഡ്മാസ്റ്ററുമായി ബന്ധപ്പെടാം...Mob: 9747140020

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog