ഇന്ധന വിലവർദ്ധനവ് : യൂത്ത് കോൺഗ്രസ്‌ പേരാവൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 10 June 2021

ഇന്ധന വിലവർദ്ധനവ് : യൂത്ത് കോൺഗ്രസ്‌ പേരാവൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചുപെട്രോൾ ഡീസൽ വില ദിവസംതോറും വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിൽ എണ്ണയടിക്കാൻ വന്ന 5പേർക്ക് ,സർക്കാർ ജനങ്ങളിൽ നിന്നും ഈടാക്കുന്ന നികുതി തുക തിരിച്ചു നൽകി കൊണ്ട് പ്രതിഷേധിച്ചു.... യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സംസ്ഥാനത്ത് ഉടനീളം ഇന്ന് 1000 ത്തോളം പെടോൾ പമ്പുകളിൽ ഇത്തരം സമരം നടത്താൻ പ്രഖ്യാപിച്ചതിൻ്റെ ഭാഗമായിട്ടാണ് പേരാവൂർ മണ്ഡലം കമ്മിറ്റി സമരം സംഘടിപ്പിച്ചത്.... യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് അജ്നാസിൻ്റെ അധ്യക്ഷതയിൽ യൂത്ത്കോൺഗ്രസ് ജില്ലാ സെക്രട്ടറി ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ സജീർ, ഫൈനാസ്, നഫ്സൽ, ഷഹീദ്.പി.സി തുടങ്ങിയവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog