സ്ത്രീധനത്തിനെതിരെ ജനകീയ കൂട്ടായ്മകൾ രൂപപ്പെടണം: - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 29 June 2021

സ്ത്രീധനത്തിനെതിരെ ജനകീയ കൂട്ടായ്മകൾ രൂപപ്പെടണം:


                           
കണ്ണൂർ: വർദ്ധിച്ചു വരുന്ന സ്ത്രീധന പീഡനങ്ങളുടെയും അനുബന്ധ മരണങ്ങളുടെയും പശ്ചാത്തലത്തിൽ സാമൂഹ്യ വിപത്തായ സ്ത്രീധനത്തിനെതിരെ
ജനകീയ കൂട്ടായ്മകൾ രൂപപ്പെടണമെന്ന് കെ.എൻ.എം ബിസ്മി സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു. സാമൂഹ്യതിന്മകളായ ലഹരിമരുന്നുകൾ, ഭീകരവാദം എന്നിവയ്ക്കെതിരെ ഐക്യപ്പെട്ടത് പോലെ 
സ്ത്രീധനത്തിനെതിരെയും എല്ലാ വിഭാഗം ജനങ്ങളും ഐക്യപ്പെട്ടു കൊണ്ട് പ്രാദേശിക കൂട്ടായ്മകൾ ഉണ്ടാകണമെന്ന് ബിസ്മി സെമിനാർ അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകൾക്കു മുമ്പ് ബിസ്മിയുടെ മുദ്രാവാക്യമായി തെരഞ്ഞെടുക്കപ്പെട്ട “സ്ത്രീധനം അനിസ്‌ലാമികം; വാങ്ങരുത്, പ്രോത്സാഹിപ്പിക്കരുത്”എന്ന മുദ്രാവാക്യം ഈ കാലത്തും പ്രസക്തമാണെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. പ്രാദേശിക തലത്തിൽ സ്ത്രീധന വിരുദ്ധ കൂട്ടായ്മകൾ ഉണ്ടാക്കാനും സ്ത്രീധനത്തിൻ്റെ അപകടങ്ങളെക്കുറിച്ച് ബോധവൽക്കരിക്കാനും സംവിധാനം ഉണ്ടാക്കുമെന്നും കൺവെൻഷൻ അറിയിച്ചു. 

കെ.എൻ.എം  സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: ഹുസൈൻ മടവൂർ, സെക്രട്ടറി ഡോ: സുൽഫിക്കർ അലി, 
കെ. ജെ. യു. സെക്രട്ടറി ഹനീഫ് കായക്കൊടി, 

നജീബ് കാന്തപുരം എം.എൽ.എ, വി.ടി.ബൽറാം (മുൻ എംഎൽഎ) , പി.ടി.മൊയ്തീൻകുട്ടി (എം. എസ്. എസ്), ഷുക്കൂർ സ്വലാഹി(ഐ.എസ്.എം) പ്രസംഗിച്ചു. ആഷിക് ഷാജഹാൻ മോഡറേറ്ററായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog