കവിതാസ്വാദനത്തിന്റെ ഹൃദയം കൈമോശം വരാതെ സൂക്ഷിക്കുക "ഗാനരചയിതാവ്. എസ്. രമേശൻ നായരുടെ കത്ത് നിധിപോലെ സൂക്ഷിച്ച്.... ഫാസിൽ മുരിങ്ങോളി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ദീപ്തമായ ഓർമസമ്മാനിച്ച് കൊച്ചിയിലെ സൗകാര്യ ആശുപത്രിയിൽ കോവിഡ് ബാധിച്ച്മരണമടഞ്ഞ. പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായരുടെ കത്ത് നിധിപോലെ സൂക്ഷിച്ച് കണ്ണൂർ ജില്ലയിലെ കടമ്പൂർ പഞ്ചായത്തിലെ കാടാച്ചിറ കോട്ടൂർ സ്വദേശി ഫാസിൽ മുരിങ്ങോളി.
10/4/2010-ൽ എസ്. രമേശൻ നായർ മനോഹരമായ കൈപ്പടയിലാണ് ഫാസിലിന് പതിനൊന്നു വർഷങ്ങൾക്ക് മുൻപ് കത്തയച്ചത്.
എസ്. രമേശൻനായർ ഫാസിലിന് അയച്ചകത്ത് തുടങ്ങുന്നത്... ഇങ്ങിനെയാണ്....
പ്രിയപ്പെട്ട ഫാസിൽ
കവിതകണ്ട് തിടുക്കത്തിലെഴുതിയ കത്ത് കിട്ടി, സന്തോഷം.

കവിതാസ്വാദനത്തിന്റെ ഹൃദയം കൈമോശം വരാതെ സൂക്ഷിക്കുക.
സ്നേഹത്തോടെ....എന്നെഴുതി അടിയിൽ കയ്യൊപ്പിട്ടാണ് രമേശൻ നായർ.. ഫാസിലിനയച്ച കത്തവസാനിപ്പിക്കുന്നത്.
രമേശൻ നായർക്ക് പുറമെ സുകുമാർ അഴിക്കോട്, ഗാനരചയിതാവ് റഫീഖ് അഹമദ്, അശ്രഫ് ആഡൂർ, ടി. എൻ, പ്രകാശ്, ഇയ്യ വളപട്ടണം, കുഞ്ഞപ്പ പട്ടാനൂർ, യുവകവികളായ സതീശൻ മോറായി, മനോജ്‌ കാട്ടാമ്പള്ളി, കഥാകൃത്ത് സി. കെ. സുജിത്ത് എന്നീപ്രമുഖർ അയച്ചകത്തുകകളും ഫാസിലിന്റെ ശേഖരത്തിലുണ്ട്.
കണ്ണൂർ എഴുത്തു കൂട്ടം ജോ:സെക്രട്ടറി, കോയ്യോട് കലാകുടുംബം ഭാരവാഹി, ചിലങ്ക സാംസ്കാരിക വേദി സംസ്‌ഥാന സെക്രട്ടറി, എടക്കാട് സാഹിത്യവേദി തുടങ്ങി നിരവധി വേദികളിൽ ഭാരവാഹിയായ ഫാസിൽ എഴുത്തുകാരൻ കൂടിയാണ്.
ഭാര്യ ഹാജറ, ഫഹ്‌മിദ തസ്‌നി മകളാണ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha