സൂചനാ പണിമുടക്കും പ്രതിഷേധ ധർണയും നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 25 June 2021

സൂചനാ പണിമുടക്കും പ്രതിഷേധ ധർണയും നടത്തി

കേരളത്തിലെ അംഗീകൃത കണ്ണൻ ദേവൻ വിതരണക്കാരെ ഒരു കാരണവുമില്ലാതെ പുറത്താക്കിയതിൽ പ്രതിഷേധിച്ച്
കണ്ണൻ ദേവൻ കമ്പനിയായ ടാറ്റാ കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് കമ്പനിക്കെതിരെ ഓൾ കേരള ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഇന്ന് എല്ലാ ജില്ലയിലും വിതരണ വ്യാപാരികൾ കടകൾ അടച്ചു കൊണ്ട് സൂചനപണിമുടക്ക് നടത്തി.കണ്ണൂർ ജില്ലയിലെ 
തളിപ്പറമ്പിൽ നടന്ന AKDA-KVVES സംയുക്ത ധർണ സമരം കേരള ഡിസ്ട്രിബൂഷൻ അസോസിയേഷൻ തളിപ്പറമ്പ് യൂണിറ്റ് പ്രസിഡൻറ് കൊടിയിൽ മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് മെർചന്റ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.എസ്. റിയാസ് ഉദ്ഘാടനം ചെയ്തു തളിപ്പറമ്പ് മെർചന്റ്സ് അസോസിയേഷൻ സെക്രട്ടറി കെ.വി. ഇബ്രാഹിംകുട്ടി സെക്രട്ടറിയേറ്റ് മെമ്പർ പി.സിദ്ദിക്ക്, യൂത്ത് വിങ യൂണിറ്റ് പ്രസിഡന്റ്‌ വാഹിദ് പനാമ, സ്റ്റേഷനറി ഹോൾസെയിൽ അസോസിയേഷൻ ചെയർമാൻ കെ.അയ്യൂബ് എന്നിവർ സംസാരിച്ചു ഡിസ്ട്രിബ്യൂഷൻ അസോസിയേഷൻ തളിപ്പറമ്പ് യൂണിറ്റ് ജനറൽ സെക്രട്ടറി കെ.വി. ടി.അബ്ദുൽ ഗഫൂർ സ്വാഗതവും ട്രഷറർ വിജയൻ നന്ദിയും പറഞ്ഞു. സമരത്തിന് കെ കെ നാസർ കെ.വി.ആരിഫ്,അമീർ , അബ്ദുൽ റഊഫ് എന്നിവർ നേതൃത്വം നൽകി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog