കഞ്ചാവ്‌ മയക്കുമരുന്ന്‌ വേട്ട ഒരാള്‍ അറസ്‌റ്റില്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 1 June 2021

കഞ്ചാവ്‌ മയക്കുമരുന്ന്‌ വേട്ട ഒരാള്‍ അറസ്‌റ്റില്‍

തളിപ്പറമ്പ്‌: തളിപ്പറമ്പില്‍ വന്‍ കഞ്ചാവ്‌ മയക്കുമരുന്ന്‌ വേട്ട ഒരാള്‍ അറസ്‌റ്റില്‍. തളിപ്പറമ്പ്‌ എക്‌സൈസ്‌ റെയിഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ എം.ദിലീപും സംഘവും നടത്തിയ റെയിഡില്‍ ഒരാള്‍ അറസ്‌റ്റിലായി. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ തളിപ്പറമ്പ്‌ കാക്കാഞ്ചാലില്‍ നടത്തിയ റെയിഡി ലാണ്‌ മാരക മയക്കുമരുന്നുകളായ എല്‍ എസ്‌ ഡി 22 എണ്ണം (0.3634 ഗ്രാം), ഹാഷിഷ്‌ ഓയില്‍ 3.5382 ഗ്രാം എന്നിവയും 400 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്‌.
വര്‍ഷങ്ങളായി ബാഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്ന്‌ മയക്കുമരുന്ന്‌ എത്തിച്ച്‌ വില്‍പ്പന നടത്തുന്ന തളിപ്പറമ്പ്‌ സ്വദേശിയായ എസ്‌.മുഹമ്മദ്‌ ഹാഫിസിനെയാണ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഇയാള്‍ക്ക്‌ മയക്കുമരുന്ന്‌ എത്തിക്കുന്ന ഒരാള്‍ കൂടി കസ്‌റ്റഡിയിലുണ്ട്‌. തളിപ്പറമ്പ്‌ കണ്ണൂര്‍ മേഖലകളില്‍ മയക്കുമരുന്ന്‌ എത്തിച്ച്‌ വില്‍പ്പന നടത്തുന്ന വന്‍ റാക്കറ്റില്‍ ഉള്‍പ്പെട്ടവരാണ്‌ ഇരുവരുമെന്ന്‌ അന്വേഷണത്തില്‍ വ്യക്‌തമായിട്ടുണ്ട്‌ . പ്രിവന്റിവ്‌ ഓഫിസര്‍ എ.അസിസ്‌, പ്രിവന്റിവ്‌ ഓഫിസര്‍ ഗ്രേഡ്‌ പി.കെ.രാജീവന്‍, സിവില്‍ എക്‌സൈസ്‌ ഓഫിസര്‍മാരായ ഇ.എച്ച്‌.ഫെമിന്‍, പി.പി. രജി രാഗ്‌, വനിത സിവില്‍ എക്‌സൈസ്‌ ഓഫീസര്‍ നിജിഷ ,്രൈഡവര്‍ സി.വി.അനില്‍ കുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. മറ്റൊരു സംഭവത്തില്‍ പിവന്റിവ്‌ ഓഫീസര്‍ അസിസും സംഘവും തളിപ്പറമ്പ്‌ പട്ടപ്പറ എന്ന സ്‌ഥലത്ത്‌ നടത്തിയ റെയിഡില്‍ 12 ഗ്രാം ഉണക്ക കഞ്ചാവ്‌ കൈവശം വെച്ച കുറ്റത്തിന്‌ തളിപ്പറമ്പ്‌ സ്വദേശികള്‍ ആയ കെ.ന്ദ്രജിത്ത്‌, അക്ഷയ്‌ പരമേശ്വരന്‍, ശ്രീരാഗ്‌ ഉണ്ണികൃഷ്‌ണന്‍ എന്നിവരുടെ പേരില്‍ നര്‍ക്കോട്ടിക്‌ കേസെടുത്തു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog