സൗജന്യ പ്രഷർ ഷുഗർ സെൻ്റർ ഉദ്ഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 9 June 2021

സൗജന്യ പ്രഷർ ഷുഗർ സെൻ്റർ ഉദ്ഘാടനം ചെയ്തു


മാണിയൂർ: മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് മാണിയൂർ ലോക്കൽ കമ്മിറ്റിയുടെ കീഴിൽ തരിയേരി സുഭാഷ് സ്മാരക വായനശാലയിൽ എല്ലാ ഞായറാഴ്ച്ചകളിലും രാവിലെ 7:30 മുതൽ 9 മണി വരെ സൗജന്യമായി പ്രവർത്തിക്കുന്ന  പ്രഷർ, ഷുഗർ നിർണ്ണയ സെൻ്റർ ഉൽഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീജിനി ഉൽഘാടനം ചെയ്തു, സൗജന്യ മരുന്നിനായി ഫണ്ട് സമാഹരിക്കുന്നതിനായി വീടുകളിലും കടകളിലും നൽകുന്ന ഹുണ്ടികപ്പെട്ടി കെ സമീറിന്ന് നൽകി കൈത്താങ്ങ് പദ്ധതി സി.പി.എം മയ്യിൽ ഏരിയാ സെക്രട്ടറി എൻ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു, കോവിഡ് 19 സന്നദ്ധ വളണ്ടിയറായി സ്നേഹവണ്ടി ഡ്രൈവർ തൻസീർ ചെക്കിക്കുളത്തെ സി.പി.എം ലോക്കൽ സെക്രട്ടറി കെ പ്രിയേഷ് കുമാർ അനുമോദിച്ചു
പരിപാടിയിൽ കെ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് മാണിയൂർ ലോക്കൽ സെക്രട്ടറി പി.കെ മുനീർ, കെ.പി ശിവദാസൻ, ഒ ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog