കേളകത്ത് ആദിവാസി കോളനികളിലെ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 7 June 2021

കേളകത്ത് ആദിവാസി കോളനികളിലെ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിച്ചു.
കേളകം: പഞ്ചായത്തിലെ പൂക്കുണ്ട്,നരിക്കടവ് കോളനികളിലെ 21 കുടുംബങ്ങളുടെ വീടുകളിലാണ് വാര്‍ഡ് മെമ്പറുടെ ഇടപെടല്‍ കാരണം വൈദ്യുതി പുനസ്ഥാപിച്ചത്. നരിക്കടവ് കോളനിയിലെ പന്ത്രണ്ടും, പൂക്കുണ്ട് കോളനിയിലെ ഒമ്പത് കുടുംബങ്ങളിലെ വീടുകളിലുമാണ് വൈദ്യുതി പുനസ്ഥാപിച്ചത്.മൂന്നര വര്‍ഷമായി രണ്ട് കോളനിയിലടക്കം മൂന്നര ലക്ഷം രൂപ പലിശയടക്കം കുടിശ്ശിക വന്നതിനെ തുടര്‍ന്നാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്.

വൈദ്യുതി ബന്ധം വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട് വാര്‍ഡ് മെമ്പര്‍ ലീലാമ്മ ജോണിയും പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷും ഇരിട്ടിയില്‍ വൈദ്യുതി മന്ത്രിയുടെ അദാലത്തില്‍ പങ്കെടുത്തിരുന്നു. കുടിശ്ശിക വന്ന തുക ഘടുക്കളായി അടക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.
21 കുടുംബങ്ങളില്‍ 1000 രൂപ വെച്ച് 21,000 രൂപയാണ് വാര്‍ഡ് മെമ്പര്‍ ലീലാമ്മ ജോണി മുന്‍കൈ എടുത്ത് കെഎസ്ഇബിയില്‍ അടച്ചത്. വൈദ്യുതി പുനസ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് പുളിക്കകണ്ടം, വാര്‍ഡ് മെമ്പര്‍ ലീലാമ്മ ജോണി,പി ജി സന്തോഷ്,ബീന ഉണ്ണി,തമ്പി , സനീഷ് ടി ടി തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog