തിരുവനന്തപുരം: സംസ്ഥാനത്ത് പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവര്ക്കും ഉപാധികളില്ലാതെ കൊവിഡ് പ്രതിരോധ വാക്സീന് നല്‍കും. 18ന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും ഒറ്റ വിഭാഗമായി കണക്കാക്കി വാക്സീന് നല്‍കാനാണ് തീരുമാനം. ഗുരുതര രോഗികള്‍ അടക്കമുള്ള മുന്‍ഗണനാ ഗ്രൂപ്പുകള്‍ നിലനില്ക്കും. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. വാക്സിന് സൗജന്യ വിതരണം കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെയാണ് ഇത്തരമൊരു തീരുമാനം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു