യൂത്ത് കോൺഗ്രസ്സ് തണൽവണ്ടി യാത്ര നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Friday, 4 June 2021

യൂത്ത് കോൺഗ്രസ്സ് തണൽവണ്ടി യാത്ര നടത്തി

ഇരിക്കൂർ:  ലോക പരിസ്ഥിതി ദിനാചരണത്തിൽ യൂത്ത് കോൺഗ്രസ്സ് സംഘടിപ്പിക്കുന്ന ബയോ കെയർ ചലഞ്ചിൽ പങ്കെടുക്കുന്നവർക്കായുള്ള വൃക്ഷതൈകൾ വിതരണം ചെയ്യുന്നതിനായി യൂത്ത് കോൺഗ്രസ്സ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റി തണൽ വണ്ടി യാത്ര നടത്തി. ഡി.സി.സി. ജനൽ സെക്രട്ടറി ബിജു പുളിയന്തൊട്ടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി.ലിജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷാജു കണ്ടമ്പേത്ത്, അജിത് മാത്യു, ജോസഫ് തലയ്ക്കൽ, റോയ് ജോസഫ്, നന്ദകിഷോർ, നീൽ തോമസ് എന്നിവർ സംസാരിച്ചു. ഉദയഗിരി മുതൽ ഉളിക്കൽ വരെയുള്ള മണ്ഡലം കമ്മിറ്റികൾ മുഖേനയാണ് വൃക്ഷതൈകൾ വിതരണം ചെയ്യുന്നത്. ബയോ കെയർ ചലഞ്ചിൽ പങ്കെടുക്കുന്നതിനായി അവരവർ നട്ട വൃക്ഷതൈയോടൊപ്പമുള്ള ഫോട്ടോ 9400101107 എന്ന നമ്പറിലേക്ക് അയച്ചുനൽകണം.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog