സ്വരാജ് പുരസ്കാരം നൽകി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 22 June 2021

സ്വരാജ് പുരസ്കാരം നൽകി


കണ്ണൂർ : വായനയുടെ ലോകത്ത് പുതുവെളിച്ചമേകിയ ഉദാത്ത സന്ദേശമായിരുന്നു പി എൻ പണിക്കരുടേതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ. വായനാശീലം തലമുറകൾക്ക് കൈമാറി ഉദാത്ത സമൂഹം കെട്ടിപടുക്കാൻ സാധിക്കണമെന്നും വായനദിനത്തോടനുബന്ധിച്ച് പി എൻ പണിക്കരുടെ സ്മരണക്ക് ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സ്വരാജ് പുരസ്കാരം സമ്മാനിച്ച് കൊണ് സംസാരിക്കുകയായിരുന്നു അവർ.

പാതിരിയാട് രാജാസ് സ്കൂൾ അധ്യാപകൻ കെ.ടി.രാജു നാരായണനും മാഹിയിലെ പരിസ്ഥിതി സാമൂഹ്യ പ്രവർത്തകൻ പള്ള്യൻ പ്രമോദിനും പുരസ്കാരം സമർപ്പിച്ചു.


ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിൻ്റ ചേമ്പറിൽ നടന്ന ചടങ്ങിൽ  സി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണൻ വടക്കുമ്പാട് നന്ദി പറഞ്ഞു.No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog