മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന്‌ ഒളിമ്പിക്സ് യോ​ഗ്യത - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 27 June 2021

മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന്‌ ഒളിമ്പിക്സ് യോ​ഗ്യത


ഇന്ത്യയുടെ മലയാളി നീന്തൽ താരം സജൻ പ്രകാശിന് ചരിത്രനേട്ടം. ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിലാണ് സജൻ മത്സരിക്കുക.

27 കാരനായ സജൻ റോമിൽ നടന്ന യോഗ്യതാ ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന താരങ്ങൾ ഉൾപ്പെടുന്ന എ വിഭാഗത്തിലാണ് സജൻ എത്തിയിരിക്കുന്നത്.

200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിൽ 1:56.48 സമയമാണ് ഒളിമ്പിക്സ് യോഗ്യത. റോമിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 1:56.38 സമയം കൊണ്ട് ഒന്നാമതെത്തിയ സജൻ നേരിട്ട് യോഗ്യത ഉറപ്പിക്കുകയായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog