വനിതകൾക്കായി സൗജന്യ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 19 June 2021

വനിതകൾക്കായി സൗജന്യ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു.കണ്ണൂർ :വനിതകൾക്കായി സൗജന്യ  ഓൺലൈൻ സെമിനാർ നടത്തുന്നു. "യോഗ പ്രതിരോധത്തിനും സാമൂഹ്യവത്കരണത്തിനും സമത്വത്തിനും" എന്ന ആനുകാലിക പ്രാധാന്യമുള്ള വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്.  ഡോ :വിഭാസ്. കെ(പ്രിൻസിപ്പൽ, എക്സൽ പ്രകൃതി ചികിത്സ & യോഗ, മെഡിക്കൽ കോളേജ്,നാമക്കൽ ) ആണ് സെമിനാറിനു നേതൃത്വം നൽകുന്നത്. പ്രായഭേദമന്യേ തൽപരരായ എല്ലാ വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
ജൂലൈ 21 യോഗ ദിനത്തിന്റെ ഭാഗമായാണ് ദേശീയ ശിശു ക്ഷേമ  സംഘടനയായ  നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ  നേതൃത്വത്തിൽ  സെമിനാർ സംഘടിപ്പിക്കുന്നത്. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്.
പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ 
ബന്ധപ്പെടേണ്ട നമ്പറുകൾ
8138000385,8086499410 (സംഘാടകർ )

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog