ഇന്ധന വില വർധന: ഓട്ടോറിക്ഷ തൊഴിലാളികൾ കേന്ദ്ര ഓഫീസുകൾക്ക് മുന്നിൽ സമരം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo






ഇരിട്ടി: ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷ തൊഴിലാളികൾ കേന്ദ്ര ഓഫീസുകൾക്ക് മുന്നിൽ സമരം നടത്തി. ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ സി ഐ ടി യു വിന്റെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. പോസ്റ്റോഫീസ് ,ടെലഫോൺ എകസേഞ്ച് . പെട്രോൾ പമ്പ് എന്നിവിടങ്ങളിലാണ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സമരം നടത്തിയത്. കീഴ്പ്പള്ളി പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ സമരം സി .ഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് വൈ.വൈ മത്തായി ഉദ്ഘാടനം ചെയ്യ്തു. ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ സി ഐ ടി യു ഏരിയ ട്രഷറർ കെ.ബി. ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഏരിയാ കമ്മിറ്റി അംഗം പി.സി. ജോർജ് സ്വാഗതം പറഞ്ഞു. സി ഐ ടി യു ഏരിയാ കമ്മിറ്റി അംഗം എ.ഡി ബിജു സംസാരിച്ചു. 

കീഴ്പ്പള്ളി പോസ്റ്റോഫീന് മുന്നിൽ നടന്ന സമരം ഏരിയാ കമ്മിറ്റി അംഗം കെ.കെ. ജനാർദ്ധനൻ ഉദ്ഘാടനം ചെയ്യ്തു. വിനൂപ് സ്വാഗതം പറഞ്ഞു. ചന്തുക്കുട്ടി വള്ള്യാടൻ അധ്യക്ഷനായി ആറളം ഫാമിൽ നടന്ന സമരം കെ.ബി. ഉത്തമൻ ഉദ്ഘാടനം ചെയ്യ്തു. ധനീഷ് എ.കെ. സ്വാഗതം പറഞ്ഞു. 

റിപ്പോർട്ട്: കെ.ബി. ഉത്തമൻ



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha