മദ്യശാലകൾ അടച്ചു പൂട്ടുക എന്നാവശ്യപ്പെട്ടുകൊണ്ട് മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ കലക്ട്രേറ്റ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 25 June 2021

മദ്യശാലകൾ അടച്ചു പൂട്ടുക എന്നാവശ്യപ്പെട്ടുകൊണ്ട് മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ കലക്ട്രേറ്റ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

മദ്യശാലകൾ അടച്ചു പൂട്ടുക എന്നാവശ്യപ്പെട്ടുകൊണ്ട് മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ കലക്ട്രേറ്റ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
കണ്ണൂർ
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരി വ്യാപിപ്പിക്കുന്ന സർക്കാറിന്റെ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് കലക്ട്രേറ്റിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പ്രതിഷേധ ധർണ ബഹു. കണ്ണൂർ കോർപ്പറേഷൻ മേയർ ശ്രീ. ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.
കോവിഡ് സാഹചര്യം പോലും പരിഗണിക്കാതെ മദ്യശാലകൾ തുറന്ന സർക്കാർ നടപടി പിൻവലിക്കണമെന്നും കോവിഡ് വ്യാപനമുണ്ടാക്കുന്ന മദ്യശാലകൾ ഉടനടി അടച്ചു പൂട്ടണമെന്നും ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം ആവശ്യപ്പെട്ടു.
മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ ചെയർമാൻ ബഷീർ കളത്തിൽ അധ്യക്ഷത വഹിച്ചു.മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ കൺവീനർ അഡ്വ.പി.സി വിവേക് സ്വാഗതം ആശംസിച്ചു. വിവിധ മദ്യ വിരുദ്ധ -ജനകീയ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് സി.പി മുസ്തഫ(വെൽഫെയർ പാർട്ടി), അബ്ദുൾ സലാം വള്ളിത്തോട്( ലഹരി നിർമ്മാർജ്ജന സമിതി) , മേരി എബ്രഹാം(അഖിലേന്ത്യാ മഹിളാസാംസ്കാരിക സംഘടന), സി.സി. ശക്കീർ ഫാറൂഖി(കെ.എൻ.എം മർക്കസദ്ദുവ) ,മായൻ വേങ്ങാട് (കൺസ്യൂമർ കൗൺസിൽ), രശ്മി രവി (മദ്യ വിരുദ്ധ ജനകീയ സമരസമിതി),സൗമി ഇസബെൽ, പ്രകാശൻ വാരം (മദ്യനിരോധന സമിതി), അഷ്റഫ് എന്നിവർ പ്രസംഗിച്ചു
മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ വൈസ് ചെയർമാൻ വൈസ് ചെയർമാൻ ഫസൽ പുറത്തീൽ നന്ദി പറഞ്ഞു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog