സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് മന്ത്രി വി. ശിവന്‍കുട്ടി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 10 June 2021

സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് മന്ത്രി വി. ശിവന്‍കുട്ടികൊവിഡ് പ്രതിസന്ധിയില്‍ സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍. നേരത്തേതിനേക്കാള്‍ പതിനൊന്ന് ശതമാനമാണ് വര്‍ദ്ധനവ്. കൊവിഡിന് മുന്‍പ് തൊഴിലില്ലായ്മ നിരക്ക് 16.3% ആയിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം 27.3%മായി ഉയര്‍ന്നുവെന്നും മന്ത്രി അറിയിച്ചു.

രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിനേക്കാളും മുന്‍പിലാണ് കേരളത്തിലെ തൊഴില്‍രഹിതരുടെ എണ്ണം. 9.1%ആയിരുന്ന ദേശീയ ശരാശരി ഇപ്പോള്‍ 20.8% ആണ്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 34 ലക്ഷത്തില്‍ നിന്ന് 37.71 ശതമാനമായി ഉയര്‍ന്നു. സംസ്ഥാനത്ത് ആസൂത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം കേരളത്തില്‍ 18 ലക്ഷത്തോളം നിരക്ഷരരുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി സഭയെ അറിയിച്ചു.

കൊവിഡ് സാഹചര്യത്തില്‍ ടൂറിസം മേഖലയില്‍ 33,675 കോടി രൂപ നഷ്ടമുണ്ടായതായി ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് സഭയില്‍ പറഞ്ഞു. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ ഉടന്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് പ്രതിസന്ധിയും ടൗട്ടേ ചുഴലിക്കാറ്റും വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചെന്നും, പാറയുടെ ലഭ്യത കുറവ് പദ്ധതി പൂര്‍ത്തീകരണത്തിന് തടസമാകുന്നതായും മന്ത്രി അഹമ്മദ് ദേവര്‍ കോവിലും നിയമസഭയെ അറിയിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog