കോവിഡ് ബാധിച്ച് മരിച്ച വീട്ടുജോലികാരനെ കുടുംബ കല്ലറയിൽ സംസ്കരിച്ച് ശ്രദ്ധാഞ്‌ജലി;സംസ്‍കാര നടപടികൾ ഏറ്റെടുത്ത് നടത്തിയത് അഭിമാനമെന്ന് യൂത്ത് കോൺഗ്രസ്‌

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെറുപുഴ : ജീവിത യാത്രയിൽ ഒപ്പം നിന്ന ജോലിക്കാരനെ മാതാപിതാക്കളുറങ്ങുന്ന കുടുംബ കല്ലറയിൽ സംസ്കരിച്ചു വീട്ടുകാരുടെ സ്നേഹഞ്‌ജലി. കോവിഡ് ബാധിച്ചു മരിച്ച ദേവസ്യയുടെ സംസ്കാരമാണ് രാജഗിരി ഇടവകയിലെ കളപുരയ്ക്കൽ കുടുംബ കല്ലറയിൽ നടത്തിയത്. യൂത്ത് കോൺഗ്രസ് ചെറുപുഴ മണ്ഡലം സന്നദ്ധ പ്രവർത്തകരാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടുള്ള ശവസംസ്‍കാര നടപടികൾ ഏറ്റെടുത്ത് ചെയ്തത്.യൂത്ത് കോൺഗ്രസ് ചെറുപുഴ മണ്ഡലം പ്രസിഡൻ്റ്
ശ്രീനിഷ് ടി പി , മണ്ഡലം കമ്മിറ്റി അംഗങ്ങളായ നിസാർ സി എം, ബിബിൻ രാജ് എം, അരുൺ ആലയിൽ, സന്ദീപ് എം വി എന്നിവരാണ് പിപിഇ കിറ്റ് ധരിച്ച് ശവസംസ്കാര ചടങ്ങിന് നേതൃത്വം നൽകിയത്.
 റോഷി അഗസ്റ്റിൻ, അഖിൽ മാത്യൂ  എന്നിവരാണ് യൂത്ത് കെയർ പ്രവർത്തകർക്ക് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കി നൽകിയത്.

ഏറെ കാലമായി കളപുരയ്ക്കൽ കുടുംബത്തിലെ ജോലിക്കാരനായിരുന്നു അവിവിഹാതിനായ ദേവസ്യ. കളപുരയ്ക്കൽ മൈക്കിൾ - ത്രേസ്സിയാമ്മ ദമ്പതികളുടെ കുടുംബത്തിൽ വളരെ ചെറുപ്പത്തിലെ ജോലിക്ക് എത്തിയ ദേവസ്യ വീട്ടുകാർക്ക് പ്രിയപ്പെട്ട ദേവസ്യാപ്പിയാണ്. ദമ്പതിമാരുടെ മരണത്തിന് ശേഷം കരുവഞ്ചാലിലെ അഗതി മന്ദിരത്തിൽ പ്രത്യേക മുറി ഒരുക്കിയാണ് ഇദ്ദേഹത്തെ താമസിപ്പിച്ചിരുന്നത്. കോഴിക്കോട് ചികിത്സയിൽ ഇരിക്കെ മരിച്ച ദേവസ്യയുടെ മൃതദേഹം തങ്ങളുടെ മാതാപിതാക്കൾക്കൊപ്പം സംസ്‍കാരിക്കാൻ തീരുമാനിച്ചത് രക്തബന്ധത്തേക്കാൾ ആഴത്തിൽ അടുപ്പമുള്ള മൈക്കിൾ - ത്രേസ്യമ്മ ദമ്പതികളുടെ 10 മക്കളാണ്. തങ്ങളുടെ പ്രിയപ്പെട്ട ദേവസ്യാപ്പിയെ മാതാപിതാക്കൾക്കൊപ്പം സംസ്കരിക്കുക വഴി ദേവസ്യയെ സംരക്ഷിക്കണമെന്ന മാതാപിതാക്കളുടെ ആഗ്രഹം പൂർത്തീകരിക്കുകയായിരുന്നു ഈ കുടുംബം.ഒപ്പം ഈ മഹത്തായ കാര്യത്തിൽ പങ്കാളികളാകാൻ സാധിച്ച സന്തോഷത്തിലാണ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha