കണ്ണൂരിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച വ്യവസായി ഷറാറ ഷറഫുദ്ദീൻ അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Tuesday, 29 June 2021

കണ്ണൂരിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച വ്യവസായി ഷറാറ ഷറഫുദ്ദീൻ അറസ്റ്റിൽ

കണ്ണൂർ : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ വ്യവസായി അറസ്റ്റിൽ. വ്യവസായി ഷറാറ ഷറഫുദ്ദീനാണ് അറസ്റ്റിലായിരിക്കുന്നത്. സംഭവത്തിൽ പതിനഞ്ചുകാരിയുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയുടെ സഹോദരിയും ഭർത്താവും ചേർന്ന് പെൺകുട്ടിയെ വ്യവസായിയുടെ അടുത്തേയ്ക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവിടെ നിന്ന് ഇയാൾ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. വീട്ടിൽ തിരിച്ചെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞു. തുടർന്ന് ധർമ്മടം പോലീസ് സ്‌റ്റേഷനിൽ ഇവർ പരാതി നൽകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഷറഫുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog