കുട്ടികളുടെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് യോഗം ചേർന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 18 June 2021

കുട്ടികളുടെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് യോഗം ചേർന്നു

പാനൂർ: കുട്ടികളുടെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് ബി എസ് എൻ എൽ, കെ എസ് ഇ ബി എന്നിവയുടെ സംയുക്ത യോഗം പാനൂർ നഗരസഭ ചെയർമാൻ വി.നാസറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.കുട്ടികളുടെ ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് .എലാങ്കോട്, പാലക്കൂൽ ഭാഗങ്ങളിലുള്ള നെറ്റ് കവറേജ് പ്രശ്നം പരിഹരിക്കുന്നതിന് അവിടെ സ്ഥാപിക്കുന്ന ടവർ നിർമ്മാണം ഉടൻ പൂർത്തീകരിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്താൻ 5, 6, 7 വാർഡുകളിലെ കൗൺസിലർമാർക്ക് ചുമതല നൽകി.നെറ്റ് കവറേജ് പ്രയാസം കൂടുതൽ അനുഭവിക്കുന്ന പ്രദേശങ്ങളിൽ ജനപങ്കാളിത്തത്തോടെ വീടുകളിൽ വൈഫൈ കണക്ഷൻ ഉറപ്പു വരുത്തേണ്ടതാണെന്നും, നെറ്റ് കവറേജ് ഉള്ള വായനശാല, പൊതുഇടങ്ങൾ എന്നിവിടങ്ങളിൽ കുട്ടികൾക്ക് പഠനസൗകര്യം ഉറപ്പുവരുത്തണമെന്നും തീരുമാനിച്ചു.വൈദ്യുതി തകരാറുകൾ അടിയന്തിരമായി പരിഹരിക്കാൻ കെ എസ് ഇ ബി ഓഫീസുകൾക്ക് നിർദേശം നൽകി. യോഗത്തിൽ വൈസ് ചെയർപേഴ്സൺ പ്രീത അശോക്, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.കെ.ഹനീഫ, കെ പി ഹാഷിം, സെക്രട്ടറി അഭിലാഷ്.കെ.സാജിദ്, സുജേഷ്, സലീം, ശ്രീകുമാർ, ബബിത, ശ്യാമള എന്നിവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog